കോഴിക്കോട്: കൂടത്തായി കൂട്ടകൊലപാതക കേസിലെ മുഖ്യപ്രതി ജോളിക്ക് സാത്താന് പൂജ (ബ്ളാക്ക് മാസ്) യുമായി ബന്ധമുണ്ടെന്ന് സൂചന. എന്‍ഐടി പ്രഫസറെന്ന വ്യാജേന ജോളി എല്ലാ ദിവസവും വീട്ടില്‍നിന്ന് പുറത്തുപോയിരുന്നത് സാത്താന്‍പൂജയുമായി ബന്ധപ്പെട്ടാണെന്നാണ് പൊലീസിന്റെ നിഗമനം. സാത്താന്പൂജാ സംഘത്തിലുള്ള ചിലരുമായി ജോളി ഇടപഴകിയതിന്റെ വിശദാശംങ്ങള്‍ പൊലീസിന് ലഭിച്ചതായി അറിയുന്നു.കൂടത്തായി-പുലിക്കയം മേഖലയില്‍നിന്ന് ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇതേക്കുറിച്ച് ഊര്‍ജിത അന്വേഷണം ആരംഭിച്ചു. കുരുതി അഥവാ അറുംകൊല അവരുടെ ആഭിചാരകര്‍മങ്ങളുടെ ഭാഗമാണ്.
കൂടുതലായും പെണ്‍കുട്ടികളെ കുരുതികൊടുക്കാറുണ്ടെന്ന് സാത്താന്പൂജയെ സംബന്ധിച്ച വെബ്സൈറ്റുകളിലുണ്ട്. ജോളി രണ്ടാം ഭര്‍ത്താവായ ഷാജുവിന്റെ ഒന്നര വയസുള്ള മകള്‍ ആല്‍ഫൈനെ കൊലപ്പെടുത്തിയതും ഏതാനും പെണ്‍കുട്ടികളെ കൊലപ്പെടുത്താന്‍ ശ്രമിച്ചതും ഇതിന്റെ ഭാഗമാണോയെന്നു സംശയമുണ്ട്. കോഴിക്കോട് നഗരത്തില്‍ സാത്താന്പൂജസംഘം ഏറെനാളുകളായി പ്രവര്‍ത്തിക്കുന്നുണ്ട്. ജോളിയുടെ നാടായ ഇടുക്കിയിലും സാത്താന്പൂജക്കാര്ക്കു വേരുകളുണ്ടെന്നു പൊലീസിന് വിവരം ലഭിച്ചു. ഈ പൂജ ചെയ്താല്‍ സമ്പത്ത് വര്‍ധിക്കുമെന്നാണ് അന്ധവിശ്വാസം.
സ്വകാര്യ സുരക്ഷാ ഏജന്‍സി ജീവനക്കാരെ ക്രൂരമായി മർദ്ദിച്ച് ഒളിവില്‍ പോയ സ്ഥാപന ഉടമ പിടിയില്‍
സാത്താനെ പ്രസാദിപ്പിക്കാന്‍ ക്രിസ്തീയവിശ്വാസത്തിന്റെ കാതലായ വിശുദ്ധകുര്‍ബാനയെ അവഹേളിക്കുന്നതടക്കം നിരവധി ആഭിചാരകര്‍മങ്ങള്‍ ഇവര്‍ നടത്തുന്നതായി നേരത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.കോഴിക്കോട്ട് പ്രവര്‍ത്തിക്കുന്ന ഒരു ക്ലബാണ് സാത്താന്‍പൂജക്കാരുടെ സങ്കേതമെന്നു സൂചനയുണ്ട്. മിക്ക ജില്ലകളിലും ഇതിന്റെ ശാഖകളുണ്ട്. അംഗങ്ങള്‍ക്കുമാത്രമേ ക്ലബിലേക്ക് പ്രവേശനം നല്കു. പുറമെനിന്നുള്ള ആരേയും ആ ഭാഗത്തേക്ക് അടുപ്പിക്കാറില്ല. വെള്ളിയാഴ്ചകളിലാണ് സാത്താന്‍പൂജ നടക്കുക. എന്‍ഐടി ഭാഗം കേന്ദ്രീകരിച്ച് സാത്താന്പൂജാസംഘം പ്രവര്‍ത്തിക്കുന്നതായി പൊലീസിന് ചില സൂചനകളുണ്ട്.
Post Your Comments