KeralaLatest NewsIndia

സമൂഹ മാധ്യമങ്ങള്‍ വഴി സാത്താന്‍ ആരാധനയിലേക്ക് വിദ്യാര്‍ഥികളെ വശീകരിക്കുന്ന ഗൂഢ സംഘങ്ങള്‍ കേരളത്തിൽ പിടിമുറുക്കുന്നു

കൊല്ലം: സമൂഹ മാധ്യമങ്ങള്‍ വഴി സാത്താന്‍ ആരാധനയിലേക്ക് വിദ്യാര്‍ഥികളെ വശീകരിക്കുന്ന ഗൂഢ സംഘങ്ങള്‍ കേരളത്തിലും പിടിമുറുക്കുന്നതായി റിപ്പോർട്ട്. എല്ലാ നഗരങ്ങളിലും വേരുകളുള്ള ഈ സംഘത്തില്‍ അകപ്പെട്ട് പണവും രേഖകളും നഷ്ടപ്പെടുന്നവര്‍ ഭീതിയില്‍ ഒന്നും പുറത്ത് പറയുന്നില്ല. കൊല്ലത്ത് പത്താം ക്ലാസുകാരനെ വശീകരിച്ച്‌ കെണിയിലകപ്പെടുത്തിയ സംഭവമാണ് ഒടുവിലത്തേത്.

ഇന്‍സ്​റ്റാഗ്രാമില്‍ വന്നൊരു ലിങ്ക് വഴിയാണ് കുട്ടി ‘ഇലുമിനാലിറ്റി മെമ്ബര്‍ഷിപ്പ് ഫോറം’ ഗ്രൂപ്പിലെത്തിയത്.ബ്ലൂവെയില്‍ പോലുള്ള ഗെയിമുകള്‍ക്ക് സമാനമാണ് ഈ ഗ്രൂപ്പിന്‍െറയും പ്രവര്‍ത്തനം. വിദേശത്ത് തൊഴില്‍, പഠന സാധ്യതകള്‍, ആഡംബര കാര്‍, കോടികളുടെ സമ്പാദ്യം, വീടുകള്‍ എന്നിങ്ങനെയാണ് വാഗ്​ദാനം. പലഘട്ടങ്ങളിലായി ടാസ്​കുകള്‍ നല്‍കിയാണ് ഇവരുടെ കൂട്ടായ്​മയില്‍ അംഗത്വം നല്‍കുന്നത്. റെയില്‍ പാളത്തിലൂടെ അര്‍ധരാത്രി നടത്തിക്കുക, ശരീരം മുറിച്ച്‌ രക്തം കാണിക്കുക, സാത്താനിക് ടെമ്പിള്‍ വീട്ടില്‍ ഒരുക്കുക, ആടിന്റെ രക്തം ബലിനല്‍കുക എന്നിങ്ങനെ പോകുന്നു ടാസ്​കുകള്‍.

ദേഹത്ത് മുറിവേല്‍പ്പിക്കുന്നുതുള്‍പ്പെടെ അപകടകരമായ ടാസ്കുകള്‍ എത്തിയതോടെ കുട്ടി പിന്മാറി. ഇതോട വധഭീഷണിയുള്‍പ്പെടെയെത്തി. തുടര്‍ന്ന്​ കുട്ടിയും മാതാപിതാക്കളും കലക്​ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ശിശുസംരക്ഷണ യൂനിറ്റ് കൗണ്‍സലിങ് ചെയ്​തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ കുട്ടി പറഞ്ഞത്. ഇതോടെ പോലീസ് അന്വേഷണം ആരംഭിച്ചതായാണ് റിപോർട്ടുകൾ.

shortlink

Post Your Comments


Back to top button