
കണ്ണൂർ : രാത്രി തോക്കുമായി റോഡിലിറങ്ങി പരിഭ്രാന്തി പരത്തിയ യുവാവ് പിടിയിൽ. പുന്നോൽ കിടാരംകുന്ന് സ്വദേശിയായിരുന്ന 19തുകാരനെയാണ് പിടികൂടിയത്. മാഹി പെരുന്നാളിന് പോകുന്നതിനിടയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ഇയാൾ വഴിയാത്രക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുന്നുവെന്ന് ലോറിക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് ഉടൻ തന്നെ സംഭവ സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. എയർ ഗണ്ണാണ് ഇയാളുടെ പക്കൽ ഉണ്ടായിരുന്നതെന്നും, . ഓൺലൈൻ വഴി വാങ്ങിയതാണ് ഇതെന്നുമാണ് പ്രതി പോലീസിന് മൊഴി നൽകിയിരിക്കുന്നത്. ഡിവൈഎസ്‌പി കെവി വേണുഗോപാലിന്റെ സാന്നിദ്ധ്യത്തിൽ വിശദമായി ചോദ്യം ചെയ്തു. മൊഴി രേഖപ്പെടുത്തിയ ശേഷം ന്യൂമാഹി പൊലീസ് ഇയാളെ ജാമ്യത്തിൽ വിട്ടു.
Also read : ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച് വ്യവസായിയില്‍ നിന്ന് പണം തട്ടിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍
Post Your Comments