ന്യൂഡൽഹി: ശബരിമല ,അയോദ്ധ്യ കേസുകളിലേതടക്കം സുപ്രധാന വിധികള്‍ ഈ വരുന്ന ഒരു മാസത്തിനുള്ളില്‍ പ്രസ്താവിക്കാന്‍ ഇരിക്കെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അദ്ദേഹത്തിന്റെ വിദേശ സന്ദര്‍ശനം റദ്ദാക്കി.ചീഫ് ജസ്റ്റിസിന്റെ ഓഫീസാണ് ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചത് . യാത്ര റദ്ദാക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല . അടുത്ത മാസം 4 നും 15 നും ഇടയില്‍ ചില സുപ്രധാന വിധികള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് പ്രസ്താവിക്കുമെന്നാണ് റിപ്പോര്‍ട്ട് .
കാക്കയിറച്ചി കഴിക്കുന്ന ഒരു മലയാള സൂപ്പർ സ്റ്റാറിനെ ഓർമ്മിച്ച് പഴയകാല നടൻ
15 നാണ് രഞ്ജന്‍ ഗൊഗോയ് കേസുകള്‍ കേള്‍ക്കുന്ന അവസാന പ്രവൃത്തി ദിനം.ഈ വിധികള്‍ തയ്യാറാക്കുന്നതിനായാണ് അവധികള്‍ റദ്ദാക്കിയതെന്നാണ് സൂചന . അയോദ്ധ്യാ കേസിലെ അന്തിമ വാദം ഇന്ന് പൂര്‍ത്തിയായി . കേസുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ കക്ഷികള്‍ക്ക് മൂന്ന് ദിവസത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട് .ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട കേസിലും ഉടന്‍ വിധിയുണ്ടാകും . ശബരിമലയില്‍ യുവതീ പ്രവേശനം വിലക്കിയ തിരുവിതാംകൂര്‍ ദേവസ്വംബോര്ഡിന്ററെ പഴയ വിജ്ഞാപനം ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
സംസ്ഥാന സര്‍ക്കാരിനോട് ആയിരുന്നു ഈ രേഖകള്‍ കോടതി ആവശ്യപ്പെട്ടത്. എന്നാൽ സർക്കാരിന്റെ പക്കൽ ഇല്ലാത്തതിനാൽ ദേവസ്വം ബോർഡ് ആ രേഖകൾ സുപ്രീം കോടതിക്ക് നൽകിയതായാണ് റിപ്പോർട്ടുകൾ.18-ന് വൈകിട്ട് ദുബായിലേക്ക് പോകേണ്ടിയിരുന്ന ചീഫ് ജസ്റ്റിസ് അവിടെ നിന്ന് കെയ്റോ, ബ്രസീല്‍, ന്യൂയോര്‍ക്ക് എന്നിവടങ്ങളിലെ വിവിധ പരിപാടികളില്‍ പങ്കെടുത്ത് 31-ന് ഇന്ത്യയിലേക്ക് മടങ്ങി വരാനായിരുന്നു പദ്ധതി. ഇതിനായി 18-മുതല്‍ 31വരെ നീണ്ടു നില്ക്കുന്ന വിദേശ യാത്രക്ക് ചീഫ് ജസ്റ്റിസിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരിപാടികളെല്ലാമാണ് അദ്ദേഹം റദ്ദാക്കിയത്
Post Your Comments