![BREAKING THREE](/wp-content/uploads/2019/10/BREAKING-THREE.png)
തൃശൂർ : ഊബർ ടാക്സി ഡ്രൈവറെ ആക്രമിച്ച് കാർ തട്ടിയെടുത്തു. തൃശൂർ ആമ്പല്ലൂരിൽ വെച്ചാണ് സംഭവം. ഡ്രൈവറുടെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചാണ് കാർ തട്ടിയെടുത്തത്. പുലർച്ചെ ദിവാന്‍ജി മൂലയില്‍ നിന്ന് പുതുകാടിലേക്ക് പോകാൻ വിളിച്ച രണ്ടു പേരാണ് ആക്രമിച്ചത്. വിവരമറിഞ്ഞു പിന്തുടർന്നെത്തിയ പോലീസ് കാലടിയിൽ വെച്ച് കാർ പിടികൂടി. രക്ഷപ്പെട്ട പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചവെന്നും സിസിടിവി പരിശോധിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു. ഡ്രൈവർ കരുവാപ്പടി സ്വദേശി രാജേഷ്
ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പ്രതികളെ കണ്ടാൽ തിരിച്ചറിയുമെന്ന് ഡ്രൈവർ പറഞ്ഞു.
Post Your Comments