Latest NewsNewsIndia

കോണ്‍ഗ്രസിന് വന്‍ തിരിച്ചടി: മൂന്ന് തവണ എം.പിയായിരുന്ന നേതാവും നൂറുകണക്കിന് അനുയായികളും ബി.ജെ.പിയില്‍ ചേര്‍ന്നു

ലക്‌നൗ•നിർണായക ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങിയ പ്രതാപ്ഗഡില്‍ കോൺഗ്രസിന് വന്‍ തിരിച്ചടി. മൂന്ന് തവണ എംപിയായിരുന്ന രാജ്കുമാരി രത്‌ന സിംഗ് ചൊവ്വാഴ്ച ബിജെപിയിൽ ചേർന്നു. ബി.ജെ.പി സഖ്യകക്ഷിയായ അപ്നദൾ സ്ഥാനാർത്ഥി രാജ് കുമാർ പാലിനുവേണ്ടി പ്രചാരണത്തിനായി മണ്ഡലത്തിലെത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സാന്നിധ്യത്തിലാണ് സിംഗ് ബി.ജെ.പിയിൽ ചേർന്നത്.

നൂറുകണക്കിന് അനുയായികൾക്കൊപ്പം സിംഗ് ഗാദ്വ ഇന്റർ കോളേജ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച റാലിയിലെത്തിയാണ് ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. റാലിയെ മുഖ്യമന്ത്രി യോഗി അഭിസംബോധന ചെയ്ത് സംസാരിച്ചു.

കഴിഞ്ഞ ഒരാഴ്ചയായി സിങിനെ പാര്‍ട്ടിയിലെത്തിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button