തീവ്രവാദ ഭീഷണിയെ തുടർന്ന് ശബരിമലയെ പതിനൊന്ന് സുരക്ഷാ മേഖലകളാക്കി തിരിച്ചുകൊണ്ട് സർക്കാർ വിജ്ഞാപനം ഇറക്കി. പൊലീസ് ആക്‌ട് 83ാം വകുപ്പ് പ്രകാരമാണ് പ്രത്യേക സുരക്ഷാ മേഖല പ്രഖ്യാപനം.ശബരിമലയ്ക്കുള്ള തീവ്രവാദ ഭീഷണി, സാമൂഹ്യ വിരുദ്ധരുടെ സുരക്ഷാഭീഷണി എന്നിവ കണക്കിലെടുത്താണ് പ്രത്യേക സുരക്ഷയെന്നാണ് വിശദീകരണം .ഇതോടെ ഈ പാതയില്‍ ഏതുതരത്തിലുള്ള നടപടിക്കും മജിസ്‌ട്രേറ്റിന്റെ അനുമതിയില്ലാതെ പൊലീസിന് തീരുമാനമെടുക്കാം.
വിമർശിച്ച സ്ത്രീക്കെതിരെ വേശ്യാ പ്രയോഗം, ഫിറോസ് കുന്നുംപറമ്പിലിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം
നിരോധനാജ്ഞ പ്രഖ്യാപനം, കരുതല്‍ അറസ്റ്റ് എന്നിവയും എളുപ്പമാവും. ഇലവുങ്കല്‍, നിലയ്ക്കല്‍ ബേസ് ക്യാമ്പ് , പമ്പ, ചെറിയാനവട്ടം, വലിയാനവട്ടം, സന്നിധാനം, പാണ്ടിത്താവളം, പുല്ലുമേട്, ഉപ്പുപാറ, കോഴിക്കാനം, സത്രം എന്നിവയാണ് പ്രത്യേക സുരക്ഷാ മേഖലകള്‍. ഈ പ്രദേശങ്ങളും പാതകളുടെ ഇരുവശത്തെയും ഓരോ കിലോമീറ്റര്‍ സ്ഥലവും കൂടി ഇതില്‍ ഉള്‍പ്പെടും. ക്ഷേത്രത്തിന്റെയും തീര്‍ത്ഥാടകരുടെയും സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഡിജിപി ലോക് നാഥ് ബെഹ്‌റയുടെ ശുപാര്‍ശ പ്രകാരമാണ് നടപടി.
Post Your Comments