ന്യൂഡൽഹി: റോഡ് സുരക്ഷയുടെ സന്ദേശമുയർത്തി പുതിയ ടി-20 ‘റോഡ് സേഫ്റ്റി വേൾഡ് സീരീസ് ഒരുങ്ങുന്നു. സച്ചിൻ, സെവാഗ്, ലാറ തുടങ്ങിയ ഇതിഹാസങ്ങൾ ഇതിൽ പങ്കെടുക്കുന്നുണ്ട്. കളിയിൽ നിന്നു വിരമിച്ച 110ഓളം കളിക്കാർ ടൂർണമെൻ്റിൽ പങ്കെടുക്കും. ലോകമെമ്പാടുമുള്ള ടി-20 ലീഗുകളെപ്പോലെയാവും ഈ ടൂർണമെൻ്റും നടക്കുക.
ALSO READ: സഹോദരി ആത്മഹത്യ ചെയ്‌തു, സഹോദരീ ഭര്‍ത്താവിനെ കുത്തിക്കൊന്നതിനുള്ള കാരണം വെളിപ്പെടുത്തി യുവാവ്
സച്ചിനും ലാറക്കുമൊപ്പം മുത്തയ്യ മുരളീധരൻ, വീരേന്ദർ സെവാഗ്, ജാക്കസ് കാലിസ്, ബ്രെറ്റ് ലീ, ശിവനരൈൻ ചന്ദർപോൾ തുടങ്ങിയവരും ടൂർണമെൻ്റിൽ അണിനിരക്കും. 2020 ഫെബ്രുവരി 2 മുതൽ 16 വരെ മുംബൈയിലാവും ആദ്യ ടൂർണമെൻ്റ്. ഇന്ത്യ ലെജൻഡ്സ്, സൗത്ത് ആഫ്രിക്ക ലെജൻഡ്സ്, ശ്രീലങ്ക ലെജൻഡ്സ്, വെസ്റ്റ് ഇൻഡീസ് ലെജൻഡ്സ് എന്നിങ്ങനെ നാലു ടീമുകൾ ടൂർണമെൻ്റിൽ കളിക്കും.
ALSO READ: ഞങ്ങൾ നോക്കി നിൽക്കാറില്ല, കൂലിയും വാങ്ങാറില്ല; മനം നിറയ്ക്കുന്ന കുറിപ്പുമായി കേരള പോലീസ്
അടുത്ത 10 വർഷത്തേക്ക് ഇന്ത്യയിലുടനീളം പല സ്ഥലങ്ങളിലായി ടൂർണമെൻ്റ് നടത്താനാണ് മഹാരാഷ്ട്ര സർക്കാരിൻ്റെ ലക്ഷ്യം. മഹാരാഷ്ട്ര സർക്കാരിൻ്റെ നേതൃത്വത്തിലാണ് ഈ ടൂർണമെൻ്റ് നടക്കുക.
Post Your Comments