മുംബൈ: മുംബൈയിൽ സഹോദരി സ്വയം ജീവനൊടുക്കിയതിൽ മനംനൊന്ത് യുവാവ് സഹോദരീ ഭര്‍ത്താവിനെ കുത്തിക്കൊന്നു. പോലീസ് സ്റ്റേഷനില്‍ വെച്ചാണ് സംഭവം. ആകാശ് കൊലേഖര്‍ (25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രവീന്ദ്ര ഖാലിദ് (25)നെ പോലീസ് അറസ്റ്റു ചെയ്തു.
ALSO READ: സംസ്ഥാനത്ത് വന്‍ കഞ്ചാവ് വേട്ട; രണ്ട് പേര്‍ പൊലീസ് പിടിയിൽ
ആകാശിന്റെ ഭാര്യയും രവീന്ദ്രയുടെ സഹോദരിയുമായ കോമളിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ചോദ്യംചെയ്യലിന് ഹാജരായപ്പോഴാണ് കൊലപാതകം നടന്നത്. പോലീസ് സ്റ്റേഷനുള്ളില്‍ പോലീസുകാരുടെ കണ്‍മുന്നില്‍വച്ചാണ് കൊലപാതകം നടന്നത്.
ഒരു വര്‍ഷം മുമ്പാണ് ആകാശും കോമളും വിവാഹിതരാകുന്നത്. നിസാര കാര്യങ്ങളില്‍ പോലും ഇരുവരും നിരന്തരം വഴക്കിടാറുള്ളതായി ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. കുടുംബ വഴക്കിനെ തുടര്‍ന്നുള്ള മാനസിക സമ്മര്‍ദ്ദം മൂലമാണ് കോമള്‍ ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യാനായി കോമളിന്റെ കുടുംബത്തെ വിളിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച വൈകുന്നരമാണ് സത്താറയില്‍ നിന്ന് രവീന്ദ്രയും കുടുംബവും മുബൈയിലെ നല്ലസോപാര പോലീസ് സ്റ്റേഷനില്‍ എത്തിയത്.
Post Your Comments