കൊച്ചി: ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പിറവം വലിയ പള്ളിയുടെ താക്കോലും അനുബന്ധ രേഖകളും ഓർത്തഡോക്‌സ് സഭയ്ക്ക് ലഭിച്ചു. മൂവാറ്റുപുഴ ആർഡിഒ നേരിട്ടെത്തിയാണ് ഓർത്തഡോക്‌സ് വികാരി സ്‌കറിയ വട്ടക്കാട്ടിലിന് താക്കോൽ കൈമാറിയത്. തുടർന്ന് വൈദികരും വിശ്വാസികളും ചേർന്ന് പള്ളിയിൽ പ്രാർത്ഥന നടത്തി.
ALSO READ: ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം മിതാലി രാജിന് അഭിമാന നേട്ടം
ഭരണം ഓർത്തഡോക്‌സ് സഭയ്ക്ക് കൈമാറിയെങ്കിലും പളളി പൊലീസ് കാവലിലാണ്. നേരത്തെ പള്ളി തർക്കം നിലനിന്നിരുന്ന പിറവം പളളി സുപ്രിംകോടതി വിധിയെ തുടർന്നാണ് ഓർത്തഡോക്‌സ് വിഭാഗത്തിന് ലഭിച്ചത്.
ALSO READ: അയോധ്യ കേസ്: സംസ്ഥാന സുന്നി വഖഫ് ബോര്‍ഡ് മേധാവിക്ക് സുരക്ഷ ഒരുക്കാന്‍ സുപ്രീം കോടതി നിർദ്ദേശം
എന്നാൽ, പള്ളിക്ക് കീഴിലുള്ള 12 ചാപ്പലുകളുടെ അവകാശവുമായി ബന്ധപ്പെട്ടുള്ള തർക്കം ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
Post Your Comments