Latest NewsIndiaNews

കോൺഗ്രസ് കാശ്മീരിനെ കുരുതിക്കളമാക്കി; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ സര്‍ക്കാര്‍ നടപടിയെ എതിര്‍ത്ത കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ചണ്ഡിഗഡ്‌: ആർട്ടിക്കിൾ 370 നോടുള്ള കോൺഗ്രസ്സിന്റെ അതിരു കടന്ന പ്രണയം മൂലം നിരവധി പേർക്കാണ് കശ്മീരിൽ ജീവൻ നഷ്ടമായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കിയ സര്‍ക്കാര്‍ നടപടിയെ എതിര്‍ത്ത കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ആണ് മോദി നടത്തിയത്.

ALSO READ: പിവി അന്‍വര്‍ എംഎല്‍എയുടെ തടയണ പൊളിച്ചു മാറ്റി; സർക്കാർ ഹൈക്കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ട് പുറത്ത്

ഹരിയാനയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ ആണ് മോദിയുടെ വിമർശനം. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്ത നടപടിയിലും മുത്തലാഖ് വിഷയത്തിലും കോൺഗ്രസ് കൈക്കൊണ്ട നടപടികളെ മോദി ചോദ്യം ചെയ്തു. കശ്മീരിനെ രക്തച്ചൊരിച്ചിലിൽ നിന്നും വികസന മുരടിപ്പിൽ നിന്നും മോചിപ്പിക്കുകയെന്നത് എല്ലാ ഇന്ത്യക്കാരുടെയും ആഗ്രഹമായിരുന്നു, സർക്കാർ അത് ചെയ്തു– മോദി പറഞ്ഞു.

ALSO READ: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക പദ്ധതികള്‍ കേരള സര്‍ക്കാര്‍ അട്ടിമറിക്കുന്നു

പ്രതിപക്ഷം വലിയ ആഘാതത്തിലാണെന്നും അവരിപ്പോള്‍ പുറത്തുനിന്നുള്ള സഹായങ്ങള്‍ തേടുന്ന തിരക്കിലാണെന്നും മോദി പറഞ്ഞു. ധീരൻമാരായ നിരവധി സൈനികരെയാണ് രാജ്യത്തിനു നഷ്ടമായത്. ഏത്ര സ്ത്രീകളാണ് വിധവകളായത്. എത്ര കുട്ടികളാണ് അനാഥരായത്. ജമ്മുകശ്മീരും ലഡാക്കും വിശ്വാസത്തിന്റെയും വികാസത്തിന്റെയും പുതിയ പാതയിലാണെന്നും മോദി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button