കൊച്ചി: പിവി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള മലപ്പുറം ചീങ്കണ്ണിപ്പാറയിലെ തടയണ പൊളിച്ചു മാറ്റി. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് തടയണ സർക്കാർ പൊളിച്ചു മാറ്റിയത്. തടയണ പൂര്‍ണമായും പൊളിച്ചു നീക്കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ജിയോളജി റവന്യു ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.
ALSO READ: സൗദിയില്‍ വാഹനാപകടം : ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു
മഴക്കാലം എത്തുന്നതിനുമുന്‍പ് രണ്ടാഴ്ചയ്ക്കകം തടയണ പൊളിച്ചുനീക്കി വെള്ളം ഒഴുക്കിവിടണം എന്നായിരുന്നു കോടതിയുടെ ഉത്തരവ്. തടയണ പൊളിക്കുന്നത് പല കാരണങ്ങള്‍ പറഞ്ഞ് സര്‍ക്കാര്‍ മുമ്പ് നീട്ടി വെയ്ക്കുകയായിരുന്നു. പിവി അന്‍വര്‍ എംഎല്‍എയുടെ ചീങ്കണ്ണിപ്പാറയിലെ വിവാദ തടയണ പൊളിച്ചുനീക്കണമെന്ന് ഏപ്രില്‍ 19ന് ആണ് ഹൈക്കോടതി ആദ്യം നിര്‍ദേശം നല്‍കിയത്.
കോടതിയില്‍ നിന്നും ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയതിന് ശേഷമാണ് തടയണ പൊളിച്ചു നീക്കല്‍ നടപടികള്‍ ആരംഭിച്ചത്. എന്നാല്‍ ഹൈക്കോടതി നിര്‍ദേശം വന്ന് രണ്ടു മാസം കഴിഞ്ഞിട്ടും ഉത്തരവ് നടപ്പായില്ല. തടയണയുടെ ഒരു ഭാഗത്ത് മണ്ണ് നീക്കം ചെയ്ത് ഭാഗികമായി വെള്ളം ഒഴുക്കിവിടുക മാത്രമാണ് ചെയ്തതെന്നും തടയണ പൂര്‍ണമായും പൊളിച്ചുനീക്കിയിട്ടില്ലെന്നും കേസ് പരിഗണിക്കുമ്പോള്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ തന്നെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
Post Your Comments