Latest NewsNewsIndia

ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ഭാര്യ സീലിംഗില്‍ തൂങ്ങിമരിച്ച നിലയില്‍; ഞെട്ടിപ്പോയ ഭര്‍ത്താവ് ചെയ്തത്

ചെന്നൈ•കുട്ടികളില്ലാത്തതിലെ മനോവിഷമം മൂലം കാരിയായ യുവതി തിങ്കളാഴ്ച രാവിലെ മനാലിയില്‍ വച്ച് തൂങ്ങിമരിച്ചു. സംഭവത്തില്‍ ഞെട്ടിയ ഭര്‍ത്താവും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

ദിവസ വേതന തൊഴിലാളിയായ രഞ്ജിത്തും (26) മണാലി സമീപമുള്ള കോസാപൂരിലെ രഞ്ജനിയും രണ്ട് വര്‍ഷം മുന്‍പാണ് വിവാഹിതരായത്. കുട്ടികളില്ലാത്തതിനാൽ രഞ്ജനി വിഷാദത്തിലായിരുന്നു.

തിങ്കളാഴ്ച രാവിലെ രഞ്ജിത്ത് ചില ജോലികൾ ചെയ്ത് തിരിച്ചെത്തിയപ്പോൾ ഭാര്യ സീലിംഗിൽ തൂങ്ങിമരിച്ചു നില്‍ക്കുന്നതാണ് കണ്ടത്. ഭാര്യയുടെ മരണത്തിൽ ഞെട്ടിപ്പോയ രഞ്ജിത്തും വിഷം കഴിച്ച് അബോധാവസ്ഥയിലായി.

ഇവരെ കണ്ട അയൽക്കാർ 108 ആംബുലൻസിനെയും മാധവരം മിൽക്ക് കോളനി പോലീസിനെയും അറിയിച്ചു. രഞ്ജണിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ സ്റ്റാൻലി ആശുപത്രിയിലേക്ക് മാറ്റി. രഞ്ജിത്തിനെ അതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button