ഹോങ്കോങ്: ഹോങ്കോങിൽ പ്രക്ഷോഭം അവസാനിക്കുന്നില്ല. ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കാൻ പോരാടുന്ന ജനങ്ങൾക്കുനേരെ പോലീസ് കടുത്ത നടപടികൾ സ്വീകരിച്ചതോടെ പ്രക്ഷോഭം കനത്തു. ഷോപ്പിങ് മാളുകളും മെട്രോകളും കേന്ദ്രീകരിച്ചു സമാധാനപരമായി തുടങ്ങിയ ചെറു പ്രകടനങ്ങൾ ഉച്ചകഴിഞ്ഞ് ‘ഹോങ്കോങ് സ്വതന്ത്രമാക്കുക’ എന്ന മുദ്രാവാക്യവുമായി അക്രമാസക്തമായപ്പോഴാണ് പൊലീസ് ബലം പ്രയോഗിച്ചത്. അധികാരികൾ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും മുഖംമൂടികൾ ധരിച്ചാണ് ചെറുപ്പക്കാർ പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുത്തത്.
ചൈനീസ് വ്യാപാര സ്ഥാപനങ്ങൾക്കു നേരെ അവർ കല്ലെറിഞ്ഞു. വഴി തടഞ്ഞു ട്രാഫിക് കുരുക്ക് സൃഷ്ടിച്ചു. ജനത്തിരക്കിനിടയിൽ സമരക്കാരെ പൊലീസ് തിരഞ്ഞുപിടിച്ചു. കണ്ണീർവാതകം പ്രയോഗിച്ചും ലാത്തിച്ചാർജ് ചെയ്തും തുരത്തിയോടിച്ചു. നഗരത്തിലെങ്ങും ഗതാഗതം സ്തംഭിച്ചു. ഒട്ടേറെ പേർ അറസ്റ്റിലായി.
ALSO READ: കൂടത്തായി കൊലപാതക പരമ്പര: പരാതിക്കാരൻ സ്ഥലത്ത് എത്തിയതോടെ കേസ് പുതിയ വഴിത്തിരിവിലേക്ക്
ചൈനയിലേക്ക് വിവിധ കേസുകളിൽ പ്രതിചേർക്കപ്പെടുന്ന ഹോങ്കോങ് പൗരൻമാരെ വിചാരണ ചെയ്യാൻ കൊണ്ടുപോകാനുള്ള കുറ്റവാളി കൈമാറ്റ ബിൽ ആണ് കഴിഞ്ഞ ജൂണിൽ ആരംഭിച്ച പ്രക്ഷോഭത്തിനു കാരണമായത്.
Post Your Comments