മുംബൈ: ഗ്രാമങ്ങളുടെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി 25 ലക്ഷം കോടി രൂപ ചെലവഴിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഗ്രാമീണ മേഖലയിലേക്കാണ് രാജ്യം ഇപ്പോൾ ശ്രദ്ധിക്കുന്നത്. ഗ്രാമങ്ങളിലെ റോഡുകളിലെല്ലാം പണി നടക്കുകയാണ്. വിളകള്‍ സംഭരിക്കുന്നതിനായി ആധുനിക സംഭരണ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നതിനും 25 ലക്ഷം കോടി രൂപ ചെലവഴിക്കുമെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി.
മുന്നര ലക്ഷം കോടി രൂപയാണ് ജലം സംരക്ഷണത്തിനായി സര്‍ക്കാര്‍ മാറ്റി വെച്ചിരിക്കുന്നത്. എല്ലാവര്‍ക്കും ശുദ്ധജലം ലഭിക്കുമ്പോൾ അവർ കൂടുതൽ ആരോഗ്യമുള്ളവരാകും. ചുല്‍ബന്ദ് നദിയും നാഗ്‌സിറ വന്യ ജീവി സങ്കേതവും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രദേശങ്ങളാണ്. ഇതിലൂടെ പ്രദേശവാസികള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താന്‍ കഴിയുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments