Latest NewsCricketNewsIndiaSports

ബിസിസിഐ പ്രസിഡന്റായി തിരഞ്ഞെടുത്ത സൗരവ് ഗാംഗുലിയെ അഭിനന്ദിച്ച് മമത ബാനര്‍ജി

കൊൽക്കത്ത : ബിസിസിഐ പ്രസിഡന്റായി തിരഞ്ഞെടുത്ത ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും, ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലിയെ അഭിനന്ദിച്ച് മമത ബാനര്‍ജി. ബിസിസിഐ പ്രസിഡന്‍റായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട സൗരവ് ഗാംഗുലിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. എല്ലാവിധ ആശംസകളും നേരുന്നുവെന്നു മമത ട്വീറ്റ് ചെയ്തു. നിങ്ങള്‍ ഇന്ത്യയുടെയും ബംഗാളിന്‍റെയും അഭിമാനമുയര്‍ത്തി. ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റായുള്ള താങ്കളുടെ കാലയളവ് അഭിമാനകരമാണെന്നും മികച്ച പുതിയ ഇന്നിംഗ്‌സിനായി കാത്തിരിക്കുന്നുവെന്നും മമത ബാനർജി പറഞ്ഞു.

അതേസമയം ആക്‌ടിങ് പ്രസിഡന്‍റ് സി.കെ ഖന്നയും ഗാംഗുലിക്ക് പ്രശംസയുമായി രംഗത്തെത്തി. പരിചയസമ്പന്നനും മുന്‍ നായകനുമായ ഗാംഗുലി ബിസിസിഐ പ്രസിഡന്‍റാകുന്നത് വലിയ അഭിമാനമാണെന്ന് സി.കെ ഖന്ന പറഞ്ഞു. ക്രിക്കറ്റ് ഉപദേശക സമിതി അംഗവും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റുമാണ് ഗാംഗുലി. ബിസിസിഐ കുറച്ചു വര്‍ഷങ്ങളായി പ്രതിസന്ധിയിലാണ്. എന്നാല്‍ ഗാംഗുലിക്കും സംഘത്തിനും ബിസിസിഐയെ ഉയരങ്ങളിലെത്തിക്കാനാകുമെന്നു അദ്ദേഹം വ്യക്തമാക്കി.

Also read : വാഹനാപകടത്തില്‍ നാല് ഹോക്കി താരങ്ങള്‍ക്ക് ദാരുണാന്ത്യം

ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിനമായിട്ടും ഗാംഗുലി മാത്രമാണ് അപേക്ഷ സമര്‍പ്പിച്ചത്. അനുരാഗ് ഠാക്കൂര്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണ ഗാംഗുലിക്ക് ലഭിച്ചു. ഈ മാസം 23ന് നടക്കുന്ന ബിസിസിഐ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും. പ്രഥമ പരിഗണന ആഭ്യന്തര ക്രിക്കറ്റിനെന്നു സൗരവ് ഗാംഗുലി പ്രതികരിച്ചു. പ്രതിസന്ധിഘട്ടത്തിൽ ബിസിസിഐയെ മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കുമെന്നും, യുവതാരങ്ങളെ വളർത്തികൊണ്ടുവരുമെന്നും ഗാംഗുലി പറഞ്ഞു.

എല്ലാ സ്ഥാനത്തേക്കും സ്ഥാനാർത്ഥികൾ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷാ ബിസിസിഐ സെക്രട്ടറി. അനുരാഗ് ഠാക്കുറിന്റെ സഹോദരൻ അരുൺ ധുമാൽ ട്രഷററായും ഗാംഗുലിയുടെ പിന്തുണയുള്ള കേരള ക്രിക്കറ്റ് അസോസിയേഷൻ മുന്‍ പ്രസിഡന്റ് ജയേഷ് ജോർജ് ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. എസ് കെ നായർക്കും ടി സി മാത്യുവിനും ശേഷം ബിസിസിഐ ഭാരവാഹിയാകുന്ന മലയാളിയാണ് ജയേഷ് ജോർജ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button