ന്യൂഡല്‍ഹി: കേരളത്തില്‍ ബംഗ്ലാദേശി ഭീകരസംഘടനയായ ജമാഅത്തുല്‍ മുജാഹീദിന് ബംഗ്ലാദേശ് (ജഐംബി) പ്രവര്‍ത്തിക്കുന്നുണ്ടെന്നു എന്‍ഐഎ റിപ്പോർട്ട്. എന്‍ഐഎയുടെ ദേശീയ കോണ്‍ഫറന്‍സിലാണ് എന്‍ഐഎ ഡയറക്ടര്‍ ജനറല്‍ യോഗേഷ് ചന്ദര്‍ മോദി മുന്നറിയിപ്പ് നല്‍കിയത്. 2005 ഫെബ്രുവരിയില്‍ ബംഗ്ലാദേശ് ഭീകരസംഘടനയായി പ്രഖ്യാപിച്ച സംഘടനയാണ് ജഐംബി. ബംഗ്ലദേശില്‍ നിന്നുള്ള കുടിയേറ്റക്കാരിലൂടെയാണു സംഘടന സ്വാധീനത്തിനു ശ്രമിക്കുന്നത്.
കേരളത്തിനു പുറമേ ജാര്‍ഖണ്ഡ്, ബിഹാര്‍, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും സംഘടന നിലയുറപ്പിക്കാന്‍ ശ്രമിക്കുന്നു. കര്‍ണാടക അതിര്‍ത്തിയിലെ കൃഷ്ണഗിരി മലനിരകളില്‍ സംഘടന റോക്കറ്റ് ലോഞ്ചറുകള്‍ പരീക്ഷിച്ചതായും എന്‍ഐഎ കണ്ടെത്തി.കേരളമുള്‍പ്പെടെയുള്ള അഞ്ചു സംസ്ഥാനങ്ങളില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാകാന്‍ സാധ്യതയുണ്ടെന്നു വ്യക്തമാക്കിയ എന്‍ഐഎ മേധാവി, സംശയമുള്ള 125 പേരുടെ പട്ടികയും സംസ്ഥാനങ്ങള്‍ക്കു കൈമാറി.
2014-2018 കാലയളവില്‍ ജഐംബി ബംഗളുരുവില്‍ 20-22 ഒളിസങ്കേതങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് എന്‍ഐഎ ഐജി അലോക് മിത്തല്‍ മുന്നറിയിപ്പ് നല്കി.
Post Your Comments