കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസില്‍ സയനൈഡ് സാന്നിധ്യം കണ്ടെത്താന്‍ വ്യത്യസ്ത അന്വേഷണം വേണമെന്ന് വ്യക്തമാക്കി ഐടി സെല്‍ എസ്.പി ഡോ. ദിവ്യ ഗോപിനാഥ്. അഞ്ച് മരണങ്ങളിലും പോസ്റ്റ്‌മോര്‍ട്ടം ഇല്ലാത്തതാണ് വെല്ലുവിളി. കൊലപാതകം നടന്ന സ്ഥലം സന്ദര്‍ശിക്കും. അന്വേഷണ സംഘവുമായും വിദഗ്ധരുമായും ചര്‍ച്ച നടത്തുമെന്നും അവർ അറിയിച്ചു.
Read also: രാജ്യത്തെ പത്തുസംസ്ഥാനങ്ങളില്‍ മാവോയിസ്റ്റ് ഭീകരപ്രവര്‍ത്തനങ്ങള്‍ ശക്തമാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി
അതേസമയം ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും പിതാവ് സഖറിയാസിനെയും വീണ്ടും ചോദ്യം ചെയ്‌തു. കസ്റ്റഡിയിലുള്ള മാത്യു, പ്രജുകുമാര്‍ എന്നിവരെയും എസ്.പി ഓഫീസില്‍ എത്തിച്ചു. ഇവരെ ഒരുമിച്ചും ഒറ്റയ്‌ക്കൊറ്റയ്ക്കും ചോദ്യം ചെയ്യുകയാണ്. ഇതിനിടെ ഷാജു നേരത്തെ നല്‍കിയ മൊഴികള്‍ പൊളിക്കുന്ന ചില തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
Post Your Comments