Life Style

അത്ഭുത ആരോഗ്യഗുണങ്ങളുള്ള പേരയ്ക്ക

വേനല്‍ക്കാല ഭക്ഷണങ്ങളില്‍ എന്നും ഒരു പടി മുന്നില്‍ നില്‍ക്കുന്ന പഴമാണ് പേരയ്ക്ക. നാട്ടിന്‍ പുറങ്ങളില്‍ ഇതിനെ അടയ്ക്കാപഴം എന്നും പറയാറുണ്ട്. ആരോഗ്യത്തോടൊപ്പം തന്നെ സൗന്ദര്യവും എന്നതാണ് പേരയ്ക്കയുടെ ഹൈലൈറ്റ് എന്ന് തീര്‍ത്തു പറയാം. ഓരോ ദിവസം കഴിയുന്തോറും സൂര്യന്റെ ശക്തി കൂടിക്കൂടി വരുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. ഈ സമയത്ത് തന്നെയാണ് ഭക്ഷണത്തിനും ആരോഗ്യത്തിനും നമ്മള്‍ പ്രാധാന്യം കൊടുക്കേണ്ടതും. അങ്ങനെ യാതൊരു വിധത്തിലുള്ള നിയന്ത്രണവുമില്ലാതെ കഴിയ്ക്കാനാവുന്നതാണ് പേരയ്ക്ക. പേരയ്ക്ക വേനല്‍ക്കാലത്ത് കഴിയ്ക്കുന്നതു കൊണ്ടുള്ള നേട്ടങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കുന്നതിനും ആരോഗ്യത്തിനും പേരയ്ക്ക സഹായിക്കുന്നു. വേനല്‍ക്കാലമായതു കൊണ്ടു തന്നെ നിര്‍ജ്ജലീകരണം ഇല്ലാതാക്കാനാണ് നമ്മള്‍ ശ്രമിക്കേണ്ടത്. മരണത്തിനു വരെ കാരണമാകുന്ന രീതിയില്‍ നിര്‍ജ്ജലീകരണം പ്രശ്‌നമാണ്. ഇതൊഴിവാക്കാന്‍ പേരയ്ക്ക ജ്യൂസ് സഹായിക്കുന്നു. തടി കുറയ്ക്കുന്നതിനും പേരയ്ക്ക നല്ലതാണ്. ദഹനം എളുപ്പമാക്കുന്നതിലൂടെ നമ്മുടെ ഭക്ഷണത്തോടുള്ള ആര്‍ത്തി കുറയ്ക്കാനും പേരയ്ക്ക സഹായിക്കുന്നു. വിറ്റാമിന്‍, ഫൈബര്‍ എന്നിവ മെറ്റബോളിസത്തേയും ഉയര്‍ത്തുന്നു.

കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ പേരയ്ക്ക മുന്നില്‍ തന്നെയാണ്. കാരറ്റില്‍ ഉള്ളതിനേക്കാള്‍ കൂടുതലായാണ് വിറ്റാമിന്‍ എ പേരയിലുള്ളത്. ഇത് കാഴ്ചസംബന്ധമായ എല്ലാ പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നു. കുട്ടികള്‍ക്ക് പേരയ്ക്ക കൊടുക്കുന്നത് വളരെ നല്ലതാണ്. പ്രത്യേകിച്ച് വേനല്‍ക്കാലങ്ങളില്‍ മലബന്ധം പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ പേരയ്ക്ക സഹായിക്കുന്നു. രക്തസമ്മര്‍ദ്ദം ജീവിത ശൈലീ രോഗങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതാണ്. ഇതിനെ കുറയ്ക്കാനുും നിയന്ത്രിക്കാനും പേരയ്ക്ക കഴിയ്ക്കുന്നതിലൂടെ കഴിയുന്നു.

പ്രമേഹത്തിനെ നിയന്ത്രിക്കാനും പേരയ്ക്ക കഴിയ്ക്കുന്നതിലൂടെ കഴിയുന്നു. ഗ്ലൈസാമിക് ആണ് പ്രമേഹത്തെ തടയുന്നത്. ഹൃദയത്തെ സംരക്ഷിക്കുന്ന കാര്യത്തിലും പേര തന്നെ മുന്നില്‍. ഇതിലെ പൊട്ടാസ്യം ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നു. ഇത് ഹൈപ്പര്‍ടെന്‍ഷനെ കുറയ്ക്കുന്നു. ചര്‍മ്മ സംരക്ഷണത്തിന്റെ കാര്യത്തിലും പേരയ്ക്ക തന്നെ മുന്നില്‍. വിറ്റാമിന്‍ എ, സി, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ചര്‍മ്മത്തിലെ ചുളിവുകളും മറ്റും ഇല്ലാതാക്കുന്നു. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും പേര സഹായിക്കുന്നു. മസിലിന്റേയും ഞരമ്പുകളുടേയും സമ്മര്‍ദ്ദം പേര കുറയ്ക്കുന്നു. പല്ലുവേദനയ്ക്ക് ആശ്വാസം നല്‍കുന്നതിനും പേരയ്ക്ക സഹായിക്കുന്നു. നിരവധി കീടാണുക്കളെ തുരത്തുന്നതിനും പേരയ്ക്ക കഴിയ്ക്കുന്നത് സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button