Latest NewsIndiaNews

രാ​ഹു​ല്‍ ഗാ​ന്ധി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് തി​രി​ച്ചെ​ത്ത​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സിലെ മു​തി​ര്‍​ന്ന നേ​താ​വ്

ന്യൂ​ഡ​ല്‍​ഹി: രാ​ഹു​ല്‍ ഗാ​ന്ധി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് തി​രി​ച്ചെ​ത്ത​ണ​മെ​ന്ന് കോ​ണ്‍​ഗ്രസ് നേ​താ​വ് സ​ല്‍​മാ​ന്‍ ഖു​ര്‍​ഷി​ദ്. രാ​ഹു​ല്‍ ഗാ​ന്ധി​യാ​ണ് ത​ങ്ങ​ളു​ടെ നേ​താ​വെ​ന്നാ​ണ് താ​ന്‍ വി​ശ്വ​സി​ക്കു​ന്നതെന്നും സോ​ണി​യ ഗാ​ന്ധി പ്ര​ചോ​ദ​ന​മാ​കു​ന്ന മ​ഹ​ത്താ​യ പാ​ര്‍​ട്ടി​യു​ടെ അ​ധ്യ​ക്ഷ​നാ​യി രാ​ഹു​ല്‍ മ​ട​ങ്ങി എ​ത്ത​ണ​മെ​ന്നും ഖു​ര്‍​ഷി​ദ് ആ​വ​ശ്യ​പ്പെ​ട്ടു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​നു ശേ​ഷം നേ​താ​വ് ഒ​ളി​ച്ചോ​ടി​യെ​ന്നും പ​രാ​ജ​യം പ​രി​ശോ​ധി​ക്കാ​നു​ള്ള അ​വ​സ​രം പാ​ര്‍​ട്ടി​ക്ക് ന​ഷ്ട​പ്പെ​ട്ടെ​ന്നും മുൻപ് ഖു​ര്‍​ഷി​ദ് പ്രതികരിച്ചിരുന്നു. ഇ​തി​നെ​തി​രെ ക​ടു​ത്ത വിമർശനം ഉയർന്നതോടെയെയാണ് അദ്ദേഹം തന്റെ നിലപാട് മാറ്റിയതെന്നാണ് സൂചന.

Read also: സംസ്ഥാനത്ത് ഒക്ടോബര്‍ 16 വരെ അതിശക്തമായ മഴയ്ക്ക് സാധ്യത : അതിതീവ്ര ഇടിമിന്നലുണ്ടാകും

രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ളോ വ്യ​ക്തി​പ​ര​മാ​യ വി​ശ്വാ​സ്യ​ത​യോ ഇ​ല്ലാ​ത്ത​വ​ര്‍ പ​ഠി​പ്പി​ക്കാ​നെ​ത്തു​ന്ന​ത് അ​ദ്ഭു​ത​പ്പെ​ടു​ത്തു​ന്ന​താ​യി ഖുർഷിദ് പറയുകയുണ്ടായി. ഇ​ന്ത്യ​ന്‍ സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തെ​ക്കു​റി​ച്ചും ച​രി​ത്ര​ത്തെ​ക്കു​റി​ച്ചും അ​റി​വു​ള്ള​തി​നാ​ലും വ്യ​ക്തി​പ​ര​മാ​യ ക​ട​പ്പാ​ട് ഉ​ള്ള​തി​നാ​ലു​മാ​ണ് താ​ന്‍ ഗാ​ന്ധി കു​ടും​ബ​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന​തെ​ന്നും ഖു​ര്‍​ഷി​ദ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button