മുംബൈ: ഗ്രാമ വികസനം മുഖ്യ വിഷയമാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ ഗ്രാമങ്ങളുടെ അടിസ്ഥാന വികസനത്തിനായി 25 ലക്ഷം കോടി രൂപ ചെലവഴിക്കുമെന്ന് പ്രധാന മന്ത്രി വ്യക്തമാക്കി. മുന്നര ലക്ഷം കോടി രൂപയാണ് ജലം സംരക്ഷണത്തിനായി സര്‍ക്കാര്‍ മാറ്റി വെച്ചിരിക്കുന്നത്. രണ്ടാം തവണ അധികാരത്തിലെത്തിയ ഉടന്‍ തന്നെ സര്‍ക്കാര്‍ ജല്‍ ജീവന്‍ മിഷന്‍ പദ്ധതിക്ക് തുടക്കം കുറിച്ചു. എല്ലാവര്‍ക്കും ശുദ്ധജലം ലഭ്യമാകുമ്പോള്‍ നിങ്ങള്‍ കൂടുതല്‍ ആരോഗ്യവാന്മാരാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഗ്രാമീണ മേഖലയിലാണ്. വിളകള്‍ സംഭരിക്കുന്നതിനായി ആധുനിക സംഭരണ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നതിനും ഈ തുക ചെലവഴിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ: പ്രണയ ബന്ധം എതിർത്ത അമ്മയെ പെണ്‍മക്കള്‍ കൊലപ്പെടുത്തി
ഗ്രാമങ്ങളിലെ റോഡുകളിലെല്ലാം ഇപ്പോള്‍ പണി നടന്നു കൊണ്ടുകൊണ്ടിരിക്കുകയാണ്. വരും വര്‍ഷങ്ങളില്‍ ഗ്രാമീണ വികസനത്തിനായി സര്‍ക്കാര്‍ 25 ലക്ഷം കോടി രൂപ ചെലവഴിക്കും. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments