KeralaLatest NewsNews

മലയാളിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയക്ക് പിന്നിലെ കാരണം പൊലീസ് കണ്ടെത്തി

ലഖ്നൗ: മലയാളിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയക്ക് പിന്നിലെ കാരണം പൊലീസ് കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലുള്ള ബിആര്‍ഡി മെഡിക്കല്‍ കോളേജിലെ മലയാളി പിജി വിദ്യാര്‍ത്ഥിയാണ് കഴിഞ്ഞ ദിവസം ആത്മഹ്യചെയ്തത്. വകുപ്പ് മേധാവിയുടെയും സീനീയര്‍ വിദ്യാര്‍ത്ഥികളുടെയും പീഡനത്തെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥി മരിച്ചതെന്നാണ് ബന്ധുക്കള്‍ പൊലീസില്ഡ നല്‍കിയിരിക്കുന്ന പരാതി. . പത്തനംതിട്ട ഓമല്ലൂര്‍ സ്വദേശി ഡോ. വിനീത് നായരെ നേപ്പാളിലായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഗോരഖ്പൂരിലെ ബി.ആര്‍ഡി. മെഡിക്കല്‍ കോളേജില്‍ ഒന്നാം വര്‍ഷ എം.എസ് വിദ്യാര്‍ത്ഥിയായിരുന്ന ഡോ വിനീത് നായരെ ഈ മാസം ഏഴിനാണ് നേപ്പാളിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലിഭാരവും മാനസിക പീഡനവും താങ്ങാനാകാതെയാണ് ഡോ വിനീത് ആത്മഹത്യ ചെയ്തതെന്ന് സഹപാഠികളും ബന്ധുക്കളും പറയുന്നു. സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കുറച്ച് നാള്‍ ക്ലാസില്‍ പോയിരുന്നില്ല. തുടര്‍ന്ന് കോളേജില്‍ എത്തിയപ്പോള്‍ വകുപ്പ് മേധാവി ആറുമാസം അധികം ക്ലാസില്‍ തുടരേണ്ടിവരുമെന്ന് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിനീത് ആത്മഹത്യ ചെയ്തത്

shortlink

Related Articles

Post Your Comments

Related Articles


Back to top button