കോഴിക്കോട് : കൂടത്തായി മരണപരമ്പര , ജോളിയെ കൂടാതെ പൊന്നാമറ്റത്തില്‍ കുടുംബത്തിലെ മറ്റൊരാളും തുടക്കംമുതലെ സംശയനിഴലില്‍. ജോളിയുടേയും
ഷാജുവിന്റെയും പുനഃര്‍വിവാഹം നടത്താന്‍ ശക്തമായി ഇടപെട്ട ഇയാള്‍ പൊലീസിന്റെ പ്രത്യേക നിരീക്ഷണത്തിലാണ്. അടുത്ത ദിവസങ്ങളില്‍ അന്വേഷണ സംഘം ഇയാളെ ചോദ്യം ചെയ്യും. അതേസമയം, ജോളിയെ അന്വേഷണസംഘം തുടര്‍ച്ചയായി ചോദ്യം ചെയ്തു വരികയാണ്.ജോളി നിരന്തരം കോയമ്പത്തൂര്‍ സന്ദര്‍ശനം നടത്തിയതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഉടന്‍തന്നെ കോയമ്പത്തൂരിലേക്ക് പോകും. ജോളിയുടെ അടുത്ത സുഹൃത്തും കോയമ്പത്തൂരില്‍ ബിഎസ്എന്‍എല്‍ ജീവനക്കാരനുമായ കോഴിക്കോട് കക്കയം സ്വദേശി വലിയപറമ്പില്‍ ജോണ്‍സണുമൊത്ത് ജോളി താമസിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു.
Read More : റോയിക്ക് അറിയാമായിരുന്നു; പോലീസിനെ ഞെട്ടിച്ച് ജോളിയുടെ പുതിയ മൊഴി
അതിനാലാണ് കോയമ്പത്തൂരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്. ബിഎസ്എന്‍എലില്‍ തിരുപ്പൂരിന്റെയും കോയമ്പത്തൂരിന്റെയും ചുമതലയുള്ള ജോണ്‍സന്റെ താമസസ്ഥലത്ത് പരിശോധന നടത്തും. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും ജോണ്‍സന്റെ ഭാര്യയേയും ഇല്ലായ്മചെയ്ത് ജോണ്‍സനെ സ്വന്തമാക്കാന്‍ ശ്രമിച്ചതായി ജോളി മൊഴിനല്‍കിയെന്ന വിവരം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇക്കാര്യം പക്ഷെ ജോണ്‍സന് അറിയില്ലെന്നാണ് പോലീസിന്റെ നിഗമനം.
അതേസമയം ജോളി ഓരോദിവസവും പരസ്പരവിരുദ്ധമായി മൊഴി നല്‍കുന്നത് അന്വേഷണസംഘത്തെ കുഴയ്ക്കുകയാണ്. ജോളിയെക്കൂടാതെ കൊലപാതകപരന്പര അറിയുമെന്ന് പോലീസ് സംശയിക്കുന്ന പൊന്നാമറ്റത്തില്‍ കുടുംബത്തിലെ ഒരാളെ വീണ്ടും വിശദമായി ചോദ്യം ചെയ്യും.
Post Your Comments