കോഴിക്കോട്•അന്വേഷണ ഉദ്യോഗസ്ഥരെ പോലും ഞെട്ടിക്കുന്ന കാര്യങ്ങളാണ് ജോളിയുടെ മൊഴിയിലൂടെ പുറത്തുവരുന്നത്. മരണങ്ങള്‍ തനിക്ക് ലഹരിയായിരുന്നുവെന്നും ചെറുപ്പം തൊട്ടേ പത്രങ്ങളില്‍ മരണ വാര്‍ത്തകള്‍ വായിച്ച് ആസ്വദിച്ചിരുന്നുവെന്നും ജോളി അന്വേഷണ സംഘത്തിന് മൊഴി നല്‍കി. രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ഭാര്യ സിലിയുടെ മരണം നേരില്‍ കാണാന്‍ ആശുപത്രിയില്‍ കൊണ്ട് പോകുന്നത് വൈകിച്ചുവെന്നും ജോളി വെളിപ്പെടുത്തി. ഇനി ഒരു മരണവും കാണേണ്ടെന്ന് അന്വേഷണ സംഘത്തോട് ഇവര്‍ പറഞ്ഞതായും അറിയുന്നു.
ഷാജുവിന്റെ മകളെ കൊന്ന ദിവസം സിലിയേയും കൊല്ലാന്‍ ശ്രമിച്ചെന്നും ജോളിയുടെ പറഞ്ഞു. വീട്ടില്‍ നടന്ന ചടങ്ങിലെ തിരക്ക് തടസമായി. സയനൈഡ് കലര്‍ത്തിയ ഭക്ഷണം കുഞ്ഞിന് കൊടുക്കുമ്പോള്‍ സിലിയേയും കഴിക്കാന്‍ നിര്‍ബന്ധിച്ചിരുന്നു. ബ്രെഡ് കഴിച്ചതോടെ അസ്വസ്ഥതയുണ്ടായ കുട്ടി നിലവിളിച്ചതോടെ ആ ശ്രമം പരാജയപ്പെടുകയായിരുന്നെന്നാണ് ജോളിയുടെ മൊഴി. രണ്ടാംവട്ടമാണ് സിലിയെ കൊലപ്പെടുത്താനുള്ള ശ്രമം വിജയിച്ചത്.
ഇന്നലെ പകൽ മുഴുവൻ ജോളിയെ മാത്രമാണ് വടകര റൂറൽ എസ്പി ഓഫിസിലെത്തിച്ച് അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്. തുടർ ചോദ്യം ചെയ്യലിൽ നിർണായക തെളിവുകളിലേക്കുള്ള സൂചന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. കസ്റ്റഡി കാലാവധി തീരാൻ രണ്ട് ദിവസം മാത്രം ശേഷിക്കെ കൂടുതൽ ദിവസത്തേക്ക് കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിച്ചേക്കും.
Post Your Comments