കൃത്യമായ ഉറക്കം കിട്ടിയില്ലെങ്കില്‍ ജീവനു പോലും അത് ഭീഷണിയായി മാറാം. ഉറക്കമില്ലായ്മ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കും.
ALSO READ: കമിതാക്കൾ വിഷം കഴിച്ച് ജീവനൊടുക്കി; പൊലീസ് അന്വേഷണം ആരംഭിച്ചു
ദിവസവും ഏഴ് മണിക്കൂറെങ്കിലും ഉറങ്ങാത്തവര്‍ക്ക് ഹൃദ്രോഗം ഉണ്ടാവാന്‍ വരെ സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ദിവസം കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലും ഉറങ്ങാത്തവരില്‍ ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യതകളേറെയാണെന്നാണ് ജേര്‍ണല്‍ ഓഫ് എക്‌സ്പിരിമെന്റല്‍ ഫിസിയോളജിയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
ALSO READ: വയറിനുണ്ടാകുന്ന ഈ ലക്ഷണങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക
ലോകത്തില്‍ ഏറ്റവും അധികം ആളുകളുടെ മരണ കാരണം ഹൃദ്രോഗമാണ്. ഉറക്കക്കുറവ് ഉള്ളവരില്‍ മൈക്രോ ആര്‍എന്‍എയുടെ അളവ് കുറവാണെന്നും ഇത് ഹൃദ്രോഗ സാധ്യത കൂട്ടുമെന്നും പഠനത്തില്‍ കണ്ടെത്തി. ഹൃദ്രോഗം ഇല്ലാത്തതും ഉറക്കക്കുറവ് ഉള്ളതുമായ മധ്യവയസ്‌ക്കരില്‍ നടത്തിയ പഠനമാണ് സ്ഥിരമായ ഉറക്കക്കുറവ് ആറുമാസത്തിനകം ഹൃദ്രോഗത്തിലേക്ക് നയിക്കുമെന്ന് തെളിയിച്ചത്.
Post Your Comments