
മംഗളൂരു: മലയാളികളായ കമിതാക്കൾ വിഷം കഴിച്ച് ജീവനൊടുക്കി. സെൻട്രൽ റെയിൽവേ സ്റ്റേഷന് സമീപമുള്ള ലോഡ്ജിൽ വിഷം കഴിച്ച നിലയിൽ കഴിഞ്ഞ ദിവസമാണ് മലയാളി കോളേജ് വിദ്യാർത്ഥികളെ കണ്ടെത്തിയത്. സംഭവത്തിൽ മംഗളൂരു സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കാസർഗോഡ് കോളിയടുക്കം സ്വദേശി വിഷ്ണു, നെല്ലിക്കുന്ന് സ്വദേശി ഗ്രീഷ്മ എന്നിവരാണ് മരിച്ചത്. വ്യത്യസ്ത ജാതിയിൽ പെട്ടവരായതിനാൽ വീട്ടുകാരിൽ നിന്നും വിവാഹത്തിന് എതിർപ്പുണ്ടായിരുന്നുവെന്നാണ് വിവരം. എലിവിഷം കഴിച്ചാണ് ഇവർ ആത്മഹത്യ ചെയ്തത്.
Post Your Comments