ഒരാളുടെ ശാരീരിക, മാനസിക സുഖത്തെ തകർക്കുന്ന രീതിയിൽ ഫോൺ ഉപയോഗം കൂടിയാൽ അത് രോഗാവസ്ഥ ആയി കാണണമെന്നാണ് സൈക്കോളജിസ്റ്റുകളുടെ അഭിപ്രായം .അമിത ഫോൺ ഉപയോഗത്തിന് ഏറ്റവും പെട്ടെന്ന് അടിമകളാകുന്നത് 16 വയസിന് താഴെ ഉള്ള കുട്ടികളാണ്.
ALSO READ: ഉറക്കക്കുറവ്; ഹൃദ്രോഗസാധ്യതകള്‍ കൂടിയേക്കാം
മൊബൈൽ ഉപയോഗം കുട്ടികളിൽ അസാധാരണമായി കാണുകയാണെങ്കിൽ അതായത് ജീവിതക്രമത്തിൽ മാറ്റം കാണുകയാണെങ്കിൽ കുട്ടി അഡിക്ട് ആവുകയാണെന്ന് ഉറപ്പിക്കാം.മറ്റ് ലഹരികൾ ചികിത്സിക്കുന്നതിലും ബുദ്ധിമുട്ടാണ് മൊബൈൽ അഡിക്ഷൻ ചികിത്സിക്കാൻ. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയയിലെ ഡോ.പീറ്റർ വൈബ്രോ മൊബൈൽ ലഹരിയെ വിശേഷിപ്പിച്ചത് ‘ഇലക്ട്രോണിക് കൊക്കെയ്ൻ’ എന്നാണ്.
കഴിഞ്ഞ 5 വർഷത്തിനിടെ ഫോൺ അഡിക്ഷനുമായി ബന്ധപ്പെട്ട് ചികിത്സ തേടി വരുന്നവരുടെ എണ്ണം ഏറിവരുന്നതായാണ് ക്ലിനിക്കൽ സൈക്കോളിസ്റ്റുകളുടെ സാക്ഷ്യപ്പെടുത്തൽ.
ALSO READ: ആര്‍ത്തവ വേദനയ്ക്ക് ഇതാ ചില പരിഹാര മാര്‍ഗങ്ങള്‍
2018 ജൂണിൽ ലോകാരോഗ്യ സംഘടന ഇറക്കിയ ‘ഇൻർനാഷണൽ ക്ലാസിഫിക്കേഷൻ ഓഫ് ഡിസീസസിൽ സ്ഥാനം പിടിച്ച പുതിയ രോഗമാണ് ‘ഗെയിമിംഗ് ഡിസോർഡർ’ . ചികിത്സ ആവശ്യമായ അസുഖങ്ങളിൽ ഇതുൾപ്പെടുത്തിയ ലോകാരോഗ്യ സംഘടനയുടെ നീക്കം വിവാദമായിരുന്നു . കാരണം ഗെയിമിംഗിനേക്കാൾ അഡിക്ഷൻ സൃഷ്ടിക്കുന്ന മറ്റ് ഇലക്ട്രോണിക് മാധ്യമങ്ങളെ അവർ ഉൾപ്പെടുത്തിയിരുന്നില്ല.
Post Your Comments