ഡെറാഡൂൺ: മുസ്ലീങ്ങളുടെ വോട്ട് വേണ്ടെന്ന് വ്യക്തമാക്കിയ എംഎല്‍എയെ തള്ളി ബിജെപി നേതൃത്വം. മുസ്ലീങ്ങളുടെ പിന്തുണ തനിക്ക് ആവശ്യമില്ലെന്ന് പറയുന്ന രുദ്രാപുര്‍ എംഎല്‍എ രാജ്‍കുമാര്‍ തുക്രാറിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ബിജെപി സംസ്ഥാന നേതൃത്വം അദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുകയാണ്. ഒരു മുസ്ലീമിന് മുന്നിലോ മുസ്ലീം പള്ളിക്ക് മുന്നിലോ ഒരിക്കലും തലകുനിക്കില്ലെന്നും ഹിന്ദുക്കളെ അശുദ്ധമാക്കാനായി വീട്ടിലെത്തുന്നവര്‍ക്ക് മുസ്ലീം സ്ത്രീകള്‍ തുപ്പിയ വെള്ളം കൊടുക്കാറുണ്ടെന്നുമാണ് എംഎൽഎ പറഞ്ഞത്.
Read also: ലോകത്തിലെ തന്നെ ഏറ്റവും സന്തുഷ്ടരായ മുസ്ലീങ്ങള്‍ ഉള്ളത് ഇന്ത്യയില്‍: മോഹന്‍ ഭാഗവത്
എംഎല്‍എ പറഞ്ഞതെല്ലാം വ്യക്തിപരമായ കാര്യങ്ങളാണെന്നും പാര്‍ട്ടിക്ക് അതുമായി ഒരു ബന്ധവുമില്ലെന്നും ബിജെപി അധ്യക്ഷന്‍ അജയ് ഭട്ട് വ്യക്തമാക്കി. ബിജെപിയുടേത് എല്ലാവര്‍ക്കും സന്തോഷവും ക്ഷേമവും ഉണ്ടാകണമെന്ന ചിന്തയാണ്. മോശം വാക്കുകള്‍ ഉപയോഗിച്ച എംഎല്‍എയോട് വിശദീകരണം തേടിയിട്ടുണ്ട്. വിശദീകരണം ലഭിച്ചില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു.
Post Your Comments