ശ്രീനഗര്‍: ശ്രീനഗറിൽ നടന്ന ഗ്രനേഡ് ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. ലാല്‍ ചൗക്ക് ടൗണിന് സമീപമുള്ള ഹരി സിങ് മാര്‍ക്കറ്റിലാണ് ഭീകരവാദികള്‍ ഗ്രനേഡ് ആക്രമണം നടത്തിയത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രണം നടത്തിയത് തീവ്രവാദികളാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. ഭീകരവാദികള്‍ക്കായി പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
നിരവധി വാഹനങ്ങള്‍ക്കും ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചു. ആക്രമണത്തെ തുടര്‍ന്ന് ഇവിടുത്തെ കടകളെല്ലാം അടഞ്ഞു കിടക്കുകയാണ്.
Read also: കുട്ടികളുടെ അശ്ലീല വീഡിയോ സൂക്ഷിച്ചതിന് പ്രാദേശിക നേതാവടക്കം മൂന്ന് പേർ അറസ്റ്റിൽ
Post Your Comments