Latest NewsNewsIndia

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ ക്ഷേത്രം നിര്‍മ്മിക്കാനൊരുങ്ങി മുസ്ലീം വനിതകള്‍

മുസാഫര്‍നഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ ഉത്തര്‍പ്രദേശില്‍ ക്ഷേത്രം നിര്‍മ്മിക്കാനൊരുങ്ങി മുസ്ലീം വനിതകളുടെ സംഘം. മുസാഫര്‍നഗറില്‍ നിന്നുള്ള ഒരു സംഘം മുസ്ലീം വനിതകളാണ് മോദിക്ക് വേണ്ടി ക്ഷേത്ര നിര്‍മ്മാണത്തിനൊരുങ്ങുന്നത്. രാജ്യത്തെ മുസ്ലീം വനിതകളുടെ ഉന്നമനം ലക്ഷ്യമിട്ട് പ്രധാനമന്ത്രി ചെയ്ത കാര്യങ്ങള്‍ വിലമതിക്കാനാകാത്തതാണെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. റൂബി ഘാനി എന്ന സ്ത്രീയാണ് വനിതാ സംഘത്തിന്റെ നേതാവ്.

Read also: കാർഷിക വായ്പകളുടെ വിഷയം കത്തുന്നു, സ്വന്തം സര്‍ക്കാരിനെതിരെ വീണ്ടും വിമർശനവുമായി ജ്യോതിരാദിത്യ സിന്ധ്യ

നരേന്ദ്ര മോദി മുത്തലാഖ് നിരോധിച്ചു, സ്വന്തമായി വീടും ഗ്യാസ് കണക്ഷനും തന്നു. ഇതില്‍പ്പരം ഒരാള്‍ക്ക് എന്താണ് വേണ്ടതെന്നും മോദിയെ മുസ്ലീം വിരുദ്ധനെന്ന് മുദ്ര കുത്തരുതെന്നും റൂബി ഘാനി വ്യക്തമാക്കി. മുസ്ലീം സ്ത്രീകള്‍ മോദിക്കൊപ്പമുണ്ടെന്നും സ്വന്തം ചെലവിലാണ് നരേന്ദ്ര മോദിക്ക് ക്ഷേത്രം നിര്‍മ്മിച്ചു നല്‍കുകയെന്നും അവർ അറിയിച്ചു. ലോകരാജ്യങ്ങള്‍ നിരന്തരം ആദരിക്കുന്ന നരേന്ദ്ര മോദിക്ക് സ്വന്തം രാജ്യത്തു നിന്നും ലഭിക്കുന്ന അംഗീകാരമാണിതെന്നും അവർ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button