Life Style

കുടം‌പുളി ഒരു വെറും പുളിയല്ല; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മീന്‍ കറിയ്ക്ക് രുചിയും പുളിയും മണവും വര്‍ധിപ്പിക്കാനായാണ് കുടംപുളി ഉപയോഗിക്കുന്നത്. പിണര്‍ പുളി, വടക്കന്‍ പുളി, പെരുംപുളി, മരപ്പുളി, മലബാര്‍ പുളി എന്നിങ്ങനെ നിരവധി പേരുകള്‍ കുടംപുളിയ്ക്കുണ്ട്. ഔഷധമൂല്യം ധാരാളമടങ്ങിയിട്ടുള്ള ഒന്നാണ് കുടംപുളി. ക്ഷീണമകറ്റി ശരീരത്തിന് ഊര്‍ജേമകാനും പേശികള്‍ക്ക് ബലമേകാനും കുടംപുളി നല്ലതാണ്. ശരീരഭാരം കുറയ്ക്കാനും കുടംപുളി സഹായിക്കും. ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും കറിയില്‍ കുടംപുളി ചേര്‍ക്കുന്നത് നല്ലതാണ്.

നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടി ചീത്ത കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിച്ച് പക്ഷാഘാതം, ഹൃദയാഘാതം എന്നിവ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ദന്തരോഗത്തിനും, കരള്‍ സംബന്ധമായ അസുഖത്തിനും, ഉദര രോഗങ്ങള്‍ക്കുമെല്ലാം പ്രതിവിധിയായി ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് കുടംപുളി. രക്തസ്രാവം തടയാനും കുടംപുളി സഹായിക്കും. പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് പ്രമേഹം കുറയ്ക്കാനുള്ള കഴിവും കുടംപുളിയ്ക്കുണ്ട്.

സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിനെ നിയന്ത്രിക്കാനും ഉത്കണ്ഠ കുറയ്ക്കാനും മികച്ച ഓഷധമാണ് കുടംപുളി. ഇതില്‍ അടങ്ങിയിട്ടുള്ള ഓര്‍ഗാനിക് സംയുക്തങ്ങള്‍ വിഷാദം അകറ്റാനും സഹായിക്കും. ഹൈട്രോക്‌സി സിട്രിക് ആസിഡ് ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ശരീരഭാരം കുറയ്ക്കാനും വിശപ്പ് നിയന്ത്രിക്കാനും കുടംപുളി സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button