Latest NewsNewsIndia

മീൻകറി കിട്ടാത്ത വിഷമത്തിൽ വീട്ടമ്മ ജീവനൊടുക്കി

പട്‌ന: രണ്ട് കിലോ മീന്‍ കറിവച്ചത് മുഴുവന്‍ ഭര്‍ത്താവും മക്കളും കഴിച്ചതിന്റെ വിഷമത്തില്‍ ഭാര്യ ജീവനൊടുക്കി. ബിഹാറിലെ ഭഗല്‍പൂരിലാണ് സംഭവം നടന്നിരിക്കുന്നത്. നാലുമക്കള്‍ അടങ്ങുന്ന ആറംഗ കുടുംബത്തിനായി കുന്ദന്‍ മണ്ഡല്‍ രണ്ട് കിലോ മത്സ്യമാണ് വാങ്ങുകയുണ്ടായത്. ഭാര്യ തയ്യാറാക്കിയ കറി വ്യാഴാഴ്ച ഉച്ച ഭക്ഷണത്തിന് ഭര്‍ത്താവും മക്കളും കൂടി കഴിക്കുകയുണ്ടായി. വീട്ടമ്മയായ സാറ ദേവി കഴിക്കാന്‍ എത്തിയപ്പോള്‍ മീന്‍ കറിയില്‍ അല്‍പം പോലും ഉണ്ടായിരുന്നില്ല.

ഇതിനെച്ചൊല്ലി കുന്ദന്‍ മണ്ഡലും സാറ ദേവിയും തമ്മില്‍ വഴക്ക് നടന്നു. വാക്കേറ്റത്തിനിടയില്‍ ബാക്കിയുള്ളത് കഴിച്ചാല്‍ മതിയെന്ന പരാമര്‍ശമാണ് മുപ്പത്തൊന്നുകാരിയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് സൂചന ലഭിക്കുന്നത്.

കുന്ദന്‍ലാല്‍ വയലിലേക്ക് പോയതിന് പിന്നാലെ സാറ ദേവി വിഷം കഴിക്കുകയായിരുന്നു ഉണ്ടായത്. വയലില്‍ നിന്ന് മടങ്ങിയെത്തിയപ്പോള്‍ സാറയെ അവശനിലയില്‍ കണ്ട കുന്ദന്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button