Latest NewsKeralaNews

സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം: ആരാധകന്റെ കുസൃതി ചോദ്യത്തിന് താരത്തിന്റെ ‘ഉരുളയ്ക്കുപ്പേരി’ പോലെയുള്ള മറുപടി

കൊച്ചി: ‘എറണാകുളം അങ്ങെടുക്കുവോ?’ നിയമസഭാ ഉപതെരഞ്ഞുപ്പ് പ്രചാരണത്തിനെത്തിയ സുരേഷ് ഗോപിയോട് ഒരു കുട്ടി ആരാധകന്റെ ചോദ്യമിങ്ങനെയായിരുന്നു. ഉടന്‍ തന്നെ ഉരുളയക്കുപ്പേരി പോലെ താരത്തിന്റെ മറുപടിയുമെത്തി. എറണാകുളം മാത്രമല്ല, കേരളം മുഴുവന്‍ ഞങ്ങള്‍ ഇങ്ങെടുക്കുവാ.. എറണാകുളം നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി സി ജി രാജഗോപാലിന്റെ പ്രചാരണത്തിനായി സുരേഷ് ഗോപി എംപി എത്തിയപ്പോഴാണ് ഒരു വിദ്യാര്‍ത്ഥി രസകരമായ ഈ ചോദ്യമുന്നയിച്ചത്. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത റോഡ് ഷോയോടെയാണ് സുരേഷ് ഗോപി മണ്ഡലത്തെ ഇളക്കി മറിച്ചത്.

എറണാകുളം നികത്തിലെ കോളനി സന്ദര്‍ശനത്തിലൂടെയാണ് സുരേഷ് ഗോപി തന്റെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ടത്. കോളനിയിലെ ഓരോ വീടുകളും കയറിയിറങ്ങിയ സുരേഷ്‌ഗോപി വീട്ടുകാരുമൊത്ത് ഫോട്ടോയ്ക്ക് പോസ് ചെയ്തും കുശലാന്വേഷണം നടത്തിയും വോട്ടര്‍മാരെ കയ്യിലെടുത്തു. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് താരത്തെ നേരില്‍ കാണാനെത്തിയത്. ഇവിടുത്തെ പ്രചാരണ പരിപാടികള്‍ക്ക് ശേഷം തേവര കോളേജിലെത്തിയ സുരേഷ് ഗോപി പ്രിന്‍സിപ്പല്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. പ്രിന്‍സിപ്പല്‍ ഡോ. പ്രശാന്ത് പാലയ്ക്കാപ്പിള്ളിയുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് ചായ സത്കാരത്തില്‍ പങ്കെടുത്ത് മടങ്ങാനൊരുങ്ങുമ്പോഴായിരുന്നു സ്‌കൂള്‍ വിദ്യാര്‍ഥി കുസൃതി ചോദ്യം ഇന്നയിച്ചത്. എറണാകുളം അങ്ങെടുക്കുവോ ? ഉടന്‍ വന്നു താരത്തിന്റെ മറുപടി , എറണാകുളം മാത്രമല്ല, കേരളം മുഴുവന്‍ ഞങ്ങള്‍ ഇങ്ങെടുക്കുവാ..

shortlink

Related Articles

Post Your Comments

Related Articles


Back to top button