കരയിലും വെള്ളത്തിലും ജീവിക്കുന്ന മത്സ്യത്തെ കണ്ടെത്തി. നോര്‍തേണ്‍ സ്‌നേക്ക്‌ഹെഡ് എന്ന മത്സ്യയിനത്തെയാണ് ജോര്‍ജിയയിലെ നാച്വറല്‍ റിസോഴ്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ് കണ്ടെത്തിയത്. മത്സ്യബന്ധനത്തിനിടെ വലയില്‍ കുടുങ്ങുന്ന സ്‌നേക്ക് ഹെഡിനെ കിട്ടിയയുടനെ തന്നെ കൊന്നു കളയാനാണ് അധികൃതരുടെ നിർദേശം. ജലാശയങ്ങളിലെ മറ്റ് ജീവികളുടെ നിലനില്‍പ്പിന് ഭീഷണിയാകുമെന്ന കാരണത്താലാണ് ഇത്തരമൊരു നിർദേശം.
Read also: പക്ഷാഘാതം എങ്ങനെ അറിയാം? തിരിച്ചറിയൂ, അതിജീവിക്കൂ
പാമ്പിന്റെ തലയുടെ ആകൃതിയുള്ള തലയായതിനാലാണ് ഇതിന് സ്‌നേക്ക്‌ഹെഡ് എന്ന പേര് ലഭിച്ചത്. സ്‌നേക്ക് ഹെഡിന് മൂന്നടിയിലേറെ നീളം വെയ്ക്കും. നാല് ദിവസം വെള്ളത്തിലല്ലാതെ ജീവിക്കാനും ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും ഇവയ്ക്ക് സാധിക്കും. മറ്റ് മത്സ്യങ്ങള്‍, തവളകള്‍, എലികള്‍ തുടങ്ങിയ ചെറുജീവികളെയൊക്കെ സ്‌നേക്ക് ഹെഡിന്റെ ഭക്ഷണമാണ്.
If you find a northern snakehead in Georgia, kill it immediately and contact a DNR Regional Office. https://t.co/dbxWM0gaZQ
— Georgia DNR Wildlife (@GeorgiaWild) October 10, 2019
Post Your Comments