Latest NewsKeralaNews

ഉപതെരഞ്ഞെടുപ്പ്: ക്ഷണിക്കാതെ അതിഥിയായി കോടിയേരി എത്തി; ബിജെപിയെ പിന്തുണയ്ക്കുമെന്ന് സൂചന

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ ഓർത്തഡോക്‌സ് സഭ ബി ജെ പിയെ പിന്തുണയ്ക്കുമെന്ന വാർത്ത പരന്നതോടെ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഓർത്തഡോക്‌സ് സഭാ അധ്യക്ഷൻ ബസേലിയസ് പൗലോസ് ദ്വിതീയന്‍ ബാവയുമായി കൂടിക്കാഴ്ച്ച നടത്തി. മുൻകൂട്ടി അറിയിക്കാതെയായിരുന്നു കോടിയേരിയുടെ കൂടിക്കാഴ്ച്ച.

ALSO READ: അയ്യപ്പ വിശ്വാസികളെ വ്രണപ്പെടുത്തിയത് പിണറായി സർക്കാർ; ശബരിമല വിഷയത്തിൽ ആഞ്ഞടിച്ച് കെപിസിസി അദ്ധ്യക്ഷന്‍

സഭാ തര്‍ക്ക വിഷയത്തില്‍ എല്‍ഡിഎഫും യുഡിഎഫും തങ്ങളെ സഹായിക്കുന്നില്ലെന്നും സര്‍ക്കാര്‍ നിലപാടില്‍ അതൃപ്തിയുണ്ടെന്നും കാണിച്ച് ഓര്‍ത്തഡോക്‌സ് സഭ പരസ്യമായി രംഗത്തെത്തിയിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ കോന്നിയിലടക്കം ഇരുമുന്നണികള്‍ക്കുമെതിരെ ഓര്‍ത്തഡോക്‌സ് സഭ നിലപാടെടുക്കുമെന്നും ഇത് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് ബിജെപിയും അവകാശപ്പെട്ടിരുന്നു.

ALSO READ: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ മുഖ്യ കാര്യാലയത്തിൽ നിയമനം

അതേസമയം, കൂടിക്കാഴ്ച സൗഹൃദപരമെന്നും ഓർത്തഡോക്‌സ് സഭ ഏതെങ്കിലും ഒരു പാർട്ടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതായി അറിയില്ലന്നും കോടിയേരി പ്രതികരിച്ചു. ശബരിമല വിധി സർവ സന്നാഹത്തോടെയും സർക്കാർ നടപ്പാക്കി. പളളിക്കേസിൽവിധി നടപ്പാക്കാതിരിക്കാൻ ശ്രമിക്കുയാണെന്നും ഓർത്തഡോക്‌സ് സഭ പറഞ്ഞിരുന്നു. ഉപതിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഓർത്തഡോക്‌സ് സഭയിലെ ഒരു വിഭാഗം ഇത്തവണ ബിജെപിയെ പിന്തുണയ്ക്കുമെന്ന തരത്തിൽ നിലപാടുകൾ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button