Life Style

നന്നായി ഉറങ്ങേണ്ടുന്നതിന്റെ ആവശ്യകത

നിത്യജീവിതത്തിൽ വളരെ അനിവാര്യമായ ഒന്നാണ് ഉറക്കം. ഉറക്കത്തിന്‍റെ ആവശ്യകത സംബന്ധിച്ചു ഗവേഷണം നടത്തുന്നവർ പറയുന്നത്‌, മുതിർന്നവർക്ക് ഓരോ രാത്രിയിലും ഏതാണ്ട് എട്ടു മണിക്കൂർ ഉറക്കം ആവശ്യമാണെന്നാണ്. എന്നാൽ കുട്ടികൾക്ക് അതിൽ കൂടുതൽ ഉറക്കം ആവശ്യമാണെന്നാണ് പറയപ്പെടുന്നത്. REM (Rapid Eye Movement), Non-REM എന്നിങ്ങനെ രണ്ടുതരം ഉറക്കങ്ങള്‍ ഉണ്ട്. ഉറങ്ങാന്‍ തുടങ്ങുന്ന ഒരാള്‍ ആദ്യത്തെ ഒന്നര മണിക്കൂര്‍ Non-REM ഉറക്കത്തിന്റെ നാലുഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. പിന്നീട് അല്പം REM ഉറക്കത്തിനു ശേഷം വീണ്ടും Non-REM ഉറക്കം തുടങ്ങുകയും രാത്രി മുഴുവന്‍ ഈ ഘട്ടങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. Non-REM ഉറക്കത്തിന്റെ മൂന്നും നാലും ഘട്ടങ്ങളിലാണ് ഉറക്കത്തിന് ഏറ്റവും ആഴമുള്ളത്.

ഉറക്കക്കുറവുള്ളവരില്‍ രക്തസമ്മര്‍ദ്ദത്തിനും ഹൃദ്രോഗത്തിനും സാധ്യതയേറെയാണ്. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളും തകരാറിലാകാന്‍ ഇടയുണ്ട്. ആരോഗ്യകരമായ ഉറക്കത്തിനുമുണ്ട്. ഉറങ്ങാനായി ശരിയായ സമയം ക്രമീകരിക്കണം. ഉറങ്ങുന്നതും ഉണരുന്നതും എന്നും ഒരേ സമയത്താക്കണം. ഉച്ച ഭക്ഷണത്തിനു ശേഷം കഫീന്‍ ഒഴിവാക്കുന്നത് രാത്രി നന്നായി ഉറങ്ങാന്‍ സഹായിക്കും. കൂടാതെ കിടക്കുന്നതിനു മുന്‍പ് മദ്യം, പഞ്ചസാര എന്നിവ ഒഴിവാക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button