KeralaLatest NewsNews

കൂടത്തായി കൊലപാതകം; കേസ് പൊളിക്കാന്‍ ജോളി നടത്തിയത് വൻ നാടകം

വടകര: കൂടത്തായി കൊലപാതകക്കേസിൽ താന്‍ കൊലപ്പെടുത്തിയവരുടെ കല്ലറ തുറക്കാതിരിക്കാന്‍ മുഖ്യ പ്രതി ജോളി നടത്തിയത് വന്‍ നാടകം. കല്ലറ തുറന്ന് പരിശോധിച്ചാല്‍ ആത്മാക്കള്‍ക്ക് പ്രശ്നം ഉണ്ടാകുമെന്നും ആത്മാക്കള്‍ ഓടി വരുമെന്നും പൊന്നാമറ്റം തറവാട്ടിലും മരിച്ച മഞ്ചാടി മാത്യുവിന്റെ വീട്ടിലുമെത്തി ജോളി പ്രചരിപ്പിച്ചുവെന്നാണ് കണ്ടെത്തിയത്. ഇതുവഴി വിശ്വാസം മുതലെടുത്ത് അന്വേഷണം തടസ്സപ്പെടുത്താനായിരുന്നു ജോളിയുടെ ശ്രമമെന്നും റൂറല്‍ എസ്.പി കെ.ജി സൈമണ്‍ പറയുന്നു.

Read also: ഒരു മനുഷ്യതലമുറയെ തീരാത്ത ദുരിതങ്ങളില്‍ തള്ളിവിട്ട എന്‍ഡോസള്‍ഫാന്‍ ശേഖരം : ആശങ്കയോടെ പ്രദേശവാസികള്‍

കൂടത്തായിയിലെ കല്ലറ തുറക്കുന്നതിന് ജോളി ഭയപ്പെട്ടിരുന്നുവെന്ന് സുഹൃത്ത് ഏലിയാമ്മയും പറഞ്ഞിരുന്നു. രണ്ടുദിവസം മുൻപ് തന്നെ താന്‍ പിടിക്കപ്പെടുമെന്ന് ജോളി പറഞ്ഞിരുന്നുവെന്നും മക്കളുടെ കാര്യത്തിൽ ആശങ്കയുണ്ടായിരുന്നുവെന്നും അവർ വ്യക്തമാക്കുന്നു. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിസിലിയുടേയും മകള്‍ ആല്‍ഫയുടേയും മൃതദേഹമാണ് ക്രൈംബ്രാഞ്ച് കല്ലറ തുറന്ന് പുറത്തെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button