KeralaLatest NewsNews

ആല്‍ഫൈനെ കൊന്നത് ജോളി തന്നെ; മറിച്ചുള്ള ആരോപണങ്ങള്‍ തെറ്റ്

വടകര: ഷാജുവിന്റ ഒന്നര വയസ്സുള്ള കുട്ടി ആല്‍ഫൈനിനെ കൊന്നതും ജോളി തന്നെയാണെന്ന് പോലീസ്. മറിച്ചുള്ള ആരോപണങ്ങള്‍ തെറ്റാണെന്നും ആല്‍ഫൈനായി കരുതിവെച്ച ബ്രെഡില്‍ സയനൈഡ് പുരട്ടുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു. ഷാജുവിന്റെ സഹോദരിയാണ് ആല്‍ഫൈനായി ബ്രെഡ് എടുത്തുവെച്ചത്. ഈ ബ്രഡ്ഡിലാണ് കയ്യില്‍ കരുതിയ സയനൈഡ് ജോളി പുരട്ടിയത്. ഇതറിയാതെ ഷാജുവിന്റെ സഹോദരി കുട്ടിക്ക് ബ്രെഡ് നൽകുകയും ചെയ്‌തു.

Read also: വിശ്വാസികളുടെ പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു, ശബരിമല വിഷയത്തിൽ സി പി എമ്മിന് വീഴ്ച്ച; നിലപാട് വ്യക്തമാക്കി ഉമ്മൻ ചാണ്ടി

ജോളിയില്‍നിന്ന് ആവശ്യമുള്ള തെളിവുകളെല്ലാം കിട്ടിയതായും ഇത് കേസന്വേഷണത്തില്‍ ഏറെ സംതൃപ്തി നല്‍കുന്നതായും റൂറല്‍ എസ്പി കെ ജി സൈമണ്‍ അറിയിച്ചു. ഷാജുവുമൊത്തുള്ള ജീവിതം സ്വപ്നം കണ്ട ജോളി ഇതിന് ആല്‍ഫൈന്‍ തടസ്സമാകുമെന്ന് കണ്ടതിനാലാണ് കൊന്നത്. ചെറിയ ഡപ്പിയില്‍ ആണ്‌ സയനൈഡ് ജോളി കരുതി വച്ചിരുന്നത്. ഇത് ബാഗില്‍ വെച്ചുകൊണ്ട് നടന്നതായും പോലീസ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button