തിരുവനന്തപുരം: വിദ്യാര്‍ത്ഥികളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്ന് സംസ്ഥാനത്തെ സ്‌കൂളുകളില്‍ ആസ്ബസ്റ്റോസ് ഷീറ്റ് മേല്‍ക്കുര നിരോധിച്ച് സര്‍ക്കാര്‍. നിലവില്‍ ആസ്ബസ്റ്റോസ് ഷീറ്റ് മേല്‍ക്കൂരയുള്ള സ്‌കൂളുകള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ഇവ നീക്കണം എന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്.
Read Also : ഓടിക്കൊണ്ടിരുന്ന കാറില്‍ അമ്മയുടെ മടിയിൽ നിന്നും കുഞ്ഞ് റോഡിലേക്ക് വീണ സംഭവത്തിന്റെ ചുരുളഴിയുന്നു
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ നിര്‍ദേശം വരുന്നത്. വിദ്യാര്‍ഥികളില്‍ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ആസ്ബസ്റ്റോസ് ഷീപ്പ് ഇടയാക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ ഇടക്കാല വിധി വന്നത്.
സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. എയ്ഡഡ്, അണ്‍എയ്ഡഡ്, അംഗീകൃത സ്വകാര്യ സ്‌കൂളുകള്‍ എന്നിവയിലെ മാനേജ്മെന്റുകള്‍ ആസ്ബറ്റോസ് ഷീറ്റിന്റെ മേല്‍ക്കൂര മാറ്റി പകരം അനുയോജ്യമായത് ഇടണം.
സര്‍ക്കാര്‍ സ്‌കൂളുകളുടെ കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് തദ്ദേസ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണം എന്ന് ഉത്തരവില്‍ പറയുന്നു. പെട്ടെന്ന് ചൂട് പിടിക്കുന്ന, തീ പിടിക്കുന്ന വസ്തുക്കള്‍ സ്‌കൂളുകളുടെ മേല്‍ക്കൂരയ്ക്കായി ഉപയോഗിക്കുന്നില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ വകുപ്പ് എഞ്ചിനിയര്‍മാരും ഉറപ്പു വരുത്തണം.
Post Your Comments