അരൂര്‍: പാലാ തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പാലായില്‍ ബി.ഡി.ജെ.എസ് വോട്ട് ഇടതു സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചുവെന്ന് ആര് വിലയിരുത്തിയെന്നും നേരത്തെ യുഡിഎഫിന് വോട്ടു ചെയ്തിരുന്നവര്‍ ഇപ്പോള്‍ എല്‍ഡിഎഫിന് വോട്ടു ചെയ്തതു കൊണ്ടാണ് ജയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
Read also: ജമ്മു കശ്മീരില്‍ സൈനിക റിക്രൂട്ട്‌മെന്റ് ഡ്രൈവില്‍ പങ്കെടുക്കാൻ എത്തിയത് ആയിരക്കണക്കിന് യുവാക്കള്‍
ബി ഡി ജെ എസിന്റെ ജാതകം നോക്കേണ്ട കാര്യം എല്‍.ഡി.എഫിന് ഇല്ല. ശരിദൂരം എന്‍എസ്‌എസിന്റെ ആഭ്യന്തര കാര്യമാണെന്നും എന്‍ എസ് എസ് മുഖം തിരിഞ്ഞു നിന്നപ്പോഴും എല്‍ ഡി എഫ് ജയിച്ചിട്ടുണ്ടെന്നും കാനം കൂട്ടിച്ചേർത്തു.
Post Your Comments