പഞ്ചസാരയുടെ അളവ് കുറച്ചത് കൊണ്ട് മാത്രം പ്രമേഹം നിയന്ത്രിക്കാന്‍ കഴിയില്ല. രക്തത്തിലെ പഞ്ചാസരയുടെ അളവ് കുറയ്ക്കാന്‍ നാരുകള്‍ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഉത്തമമാണ്. പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് സഹായകരമായ നാല് ഭക്ഷണങ്ങള്‍ ഇവയാണ്.
ALSO READ: പുകവലി കണ്ണിനും ഗുരുതരമായ ആഘാതം സൃഷ്ടിക്കും
പ്രമേഹ നിയന്ത്രണത്തിന് ഏറ്റവും ഉത്തമമായ പച്ചക്കറിയാണ് വെണ്ടയ്ക്ക. ശരീരത്തിനാവശ്യമായ ആന്റി ഓക്സിഡന്റുകളും ധാതുക്കളും വെണ്ടയ്ക്കയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഗ്ലൈസെമിക് ഇന്‍ഡക്സ് കുറവായതിനാല്‍ ദഹിക്കാനും എളുപ്പമാണ്. വെണ്ടയ്്ക്കയിലടങ്ങിയ ജീവകം ബിയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും.
റാഡിഷ് പൊതുവെ എല്ലാവര്ക്കും ഇഷ്ടമുള്ള പച്ചക്കറിയല്ല. എന്നാല്‍ പ്രമേഹരോഗികള്‍ക്ക് ഏറെ പ്രയോജനമുള്ള പച്ചക്കറിയാണിത്. നാരുകള്‍ ധാരാളം ഉള്ളതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
ALSO READ: വിളർച്ചയാണോ പ്രശ്നം, മനസ്സിലാക്കിയിരിക്കേണ്ട കാര്യങ്ങൾ
ദിവസവും പ്രമേഹരോഗികള്‍ നാലോ അഞ്ചോ ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. ബദാമില്‍ അടങ്ങിയിരിക്കുന്ന മാഗ്നീസ് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. പ്രമേയ രോഗികള്‍ സ്റ്റാര്‍ച്ച് അടങ്ങിയ ഭക്ഷണം കഴിക്കുന്നതിന് തൊട്ടുമുന്‍പ് ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് 30 ശതമാനം കുറയ്ക്കാന്‍ സാധിക്കും.
പാവയ്ക്ക പ്രമേഹരോഗികള്‍ പൊതുവെ ഉപയോഗിക്കുന്ന പച്ചക്കറിയാണ്. പാവയ്ക്കയില്‍ ഇന്‍സുലിനെ ഇമിനേറ്റ് ചെയ്യുന്ന പോളി പെപ്പ്റ്റൈഡ്-പി അഥവാ പി-ഇന്‍സുലിന്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു.
Post Your Comments