Latest NewsUAENews

‘ഷാർജ കളക്‌ഷൻ’, വിസ്മയം തീർത്ത് അൽ ബദായർ കാഴ്ച്ച

ഷാർജ: ഷാർജയിൽ വിസ്മയം തീർത്ത് അൽ ബദായർ കാഴ്ച്ച. ഷാർജ നിക്ഷേപവികസന വകുപ്പിന്റെ ‘ഷാർജ കളക്‌ഷൻ’ പദ്ധതിയുടെ ഭാഗമായി ഷാർജ അൽ ബദായർ മരുഭൂമിയിലെ മനോഹരമായ പ്രകൃതിക്കാഴ്ചകൾക്ക് നടുവിൽ 60 ദശലക്ഷം ദിർഹം ചെലവഴിച്ചാണ് അൽ ബദായർ നിർമ്മിച്ചിരിക്കുന്നത്. 2021 ആവുമ്പോഴേക്കും പത്തു ദശലക്ഷം വിനോദസഞ്ചാരികളെ ആകർഷിക്കുകയെന്ന ഷാർജ കൊമേഴ്‌സ് ആൻഡ് ടൂറിസം വകുപ്പിന്റെ ലക്ഷ്യത്തിനു പിന്തുണ നൽകുകയും പ്രധാന ലക്ഷ്യമാണെന്ന് ഷുറൂഖ്‌ എക്സിക്യൂട്ടീവ് ചെയർമാൻ മർവാൻ അൽ സർക്കാൽ പറയുന്നു.

ALSO READ: കർണ്ണാടക ഉപമുഖ്യമന്ത്രിയുടെ വീട്ടിലെ റെയ്ഡിന് ശേഷം അദ്ദേഹത്തിന്റെ പിഎ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

ഡൂൺ ബാഷിങ്, ബഗ്ഗി റൈഡുകൾ, ക്വാഡ് ബൈക്ക്, കുതിര സവാരി, ഒട്ടക സവാരി, ഡെസേർട്ട് സഫാരി, വാനനിരീക്ഷണം, ഫാൽക്കൺ ഷോ, അമ്പെയ്ത്ത് തുടങ്ങി അഥിതികളുടെ താൽപര്യത്തിനനുസരിച്ച് തിരെഞ്ഞെടുക്കാനാവുന്ന ധാരാളം വിനോദാനുഭവങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ALSO READ: അടുത്ത ദൗത്യം ചന്ദ്രയാന്‍ 3; കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ഇസ്രോ

മുഴുവൻ സമയവും പ്രവർത്തിക്കുന്ന രണ്ടു റസ്റ്ററന്റുകളാണ് അൽ ബദായറിലെത്തുന്ന രുചിപ്രേമികളെ കാത്തിരിക്കുന്നത്. തനത് എമിറാത്തി വിഭവങ്ങളും ലോകരുചികളും ഒരുപോലെ ഒരുങ്ങുന്ന ‘നിസ്‍വ’ റസ്റ്ററന്റ്, ‘അൽ മദാം’ എന്നീ റസ്റ്ററന്റുകളും മരുഭൂ കാഴ്ചകൾ ആസ്വദിച്ചിരിക്കാൻ പാകത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. രുചികേന്ദ്രങ്ങൾക്കു പുറമെ ഇൻഡോർ സ്വിമ്മിങ് പൂൾ, വ്യായാമ കേന്ദ്രം, ബിസിനസ് സെന്റർ, മീറ്റിങ് റൂമുകൾ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button