കൊച്ചി: ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ വിജയിപ്പിക്കണമെന്ന അഭ്യര്‍ഥനയുമായി സുരേഷ് ഗോപി. ഇത്തവണയെങ്കിലും ബിജെപി സ്ഥാനാർത്ഥി സി.ജി രാജഗോപാലിനെ വിജയിപ്പിക്കണമെന്നായിരുന്നു സുരേഷ് ഗോപിയുടെ അഭ്യർത്ഥന. എറണാകുളത്തുകാര്‍ പാര്‍ട്ടി ചിഹ്നത്തേക്കാള്‍ പ്രാധാന്യം നല്‍കുന്നതു വ്യക്തികള്‍ക്കാണ്. മുത്തു (രാജഗോപാല്‍) എത് പാര്‍ട്ടിക്കാരനെന്നുള്ളതല്ല, എല്ലാവര്‍ക്കും സ്വീകാര്യനായ വ്യക്തിയാണ്. ഇത്തവണയെങ്കിലും എറണാകുളത്തുകാര്‍ മുത്തുവിനെ ജയിപ്പിക്കണം. വട്ടിയൂര്‍ക്കാവിലും കോന്നിയിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തണമെന്നാണ് ആഗ്രഹിക്കുന്നത്. ബി.ജെ.പി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കേണ്ട ഉത്തരവാദിത്വം തനിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലത്തിലും ബിജെപിയ്ക്ക് വിജയ സാധ്യതയുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. എറണാകുള മണ്ഡലത്തിൽ ബിജെപി തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയതാണ് സുരേഷ് ഗോപി.
Post Your Comments