Latest NewsKeralaNews

മരടിലെ ഫ്ലാറ്റുകൾ സർവാതെ ഇന്ന് സന്ദർശിക്കും

കൊച്ചി: ഇന്ദോറിൽനിന്നുള്ള വിദഗ്ദ്ധൻ ശരത് ബി. സർവാതെ മരടിലെ ഫ്ലാറ്റുകൾ ഇന്ന് സന്ദർശിക്കും. വ്യാഴാഴ്ച വൈകുന്നേരം ബെംഗളൂരു വഴിയുള്ള വിമാനത്തിലെത്തിയ അദ്ദേഹം എറണാകുളം ഗസ്റ്റ്ഹൗസിലാണ് തങ്ങുന്നത്. രണ്ടു ദിവസം കൊണ്ട് കേരളത്തിൽനിന്ന് നൂറുകണക്കിന് കോളുകളാണ് തനിക്ക് വന്നതെന്ന് അദ്ദേഹം പറയുകയുണ്ടായി. ഫ്ലാറ്റുകളും സമീപപ്രദേശങ്ങളും നേരിൽക്കാണാതെ കൂടുതൽ അഭിപ്രായം പറയാൻ കഴിയില്ല. ആദ്യമായാണ് കേരളത്തിലേക്ക് വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാന സർക്കാർ നിയമിച്ച 11 അംഗ സാങ്കേതിക സമിതിയിൽ 12-ാമനായാണ് സർവാതെയെ നിയമിച്ചിരിക്കുന്നത്. നിയന്ത്രിത സ്ഫോടനം നേരിട്ടുനടത്തി പരിചയമുള്ള ഒരാൾ ഒപ്പമുണ്ടാകുന്നത് നല്ലതാണെന്ന് പൊളിക്കലിന്റെ ചുമതലയുള്ള ഫോർട്ട്‌കൊച്ചി സബ് കളക്ടർ സ്നേഹിൽകുമാർ സിങ് സർക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button