Latest NewsJobs & VacanciesNews

കേരള പോലീസിൽ നീന്തൽ താരങ്ങളെ റിക്രൂട്ട് ചെയ്യുന്നു

കേരള പോലീസിൽ നീന്തൽ താരങ്ങളെ (പുരുഷന്മർ) റിക്രൂട്ട് ചെയ്യുന്നു. ഫ്രീ സ്‌റ്റൈൽ സ്പ്രിന്റ് (50 മീ., 100 മീ.) – ഒരു ഒഴിവ്, ബ്രെസ്റ്റ് സ്ട്രോക്ക് (50 മീ., 100മീ., 200 മീ) – ഒരു ഒഴിവ് എന്നിങ്ങനെയാണ് ഒഴിവുകൾ.

യോഗ്യത: അംഗീകൃത സംസ്ഥാന മീറ്റുകളിൽ വ്യക്തിഗത ഇനങ്ങളിൽ ഒന്നാം സ്ഥാനമോ രണ്ടാം സ്ഥാനമോ നേടിയിരിക്കണം. സംസ്ഥാനത്തെ പ്രതിനിധീകരിച്ചിരിക്കണം. അംഗീകൃത സംസ്ഥാന മീറ്റുകളിൽ 4 X 400 റിലേ, 4 X 100 ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടുകയും, സംസ്ഥാനത്തെ പ്രതിനിധീകരിച്ചിരിക്കുകയും വേണം. ടീം ഇനങ്ങളിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ചിരിക്കണം. അന്തർസംസ്ഥാന, ദേശീയ ചാമ്പ്യൻഷിപ്പുകളിൽ സെലക്ഷൻ ലഭിച്ചിരിക്കണം. സ്പോർട്സിലെ നേട്ടങ്ങളെല്ലാം 01-01-2016ലോ ശേഷമോ ലഭിച്ചവയാകണം.

വിദ്യാഭ്യാസയോഗ്യത: ഹയർസെക്കൻഡറി/ തത്തുല്യയോഗ്യത. പ്രായം: ജനുവരി ഒന്ന് 2019ന് 18 വയസ്സ് തികഞ്ഞിരിക്കണം. 26 വയസ്സ് കവിയരുത്. എസ്സി/എസ്ടി മറ്റു പിന്നാക്ക വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവ് ബാധകം.

അപേക്ഷാഫോമും വിജ്ഞാപനവും www.keralapolice.gov.in ൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ പ്രായം, വിദ്യാഭ്യാസയോഗ്യത, കായികരംഗത്തെ നേട്ടങ്ങളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾക്കൊപ്പം നേരിട്ടോ തപാലിലോ ദി അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ്, ആംഡ് പോലീസ് ബറ്റാലിയൻ, പേരൂർക്കട, തിരുവനന്തപുരം-695005 എന്ന വിലാസത്തിൽ സമർപ്പിക്കണം. അപേക്ഷ അയക്കേണ്ട

അവസാനതീയതി: നവംബർ 12.

Also read : ലക്ഷദ്വീപില്‍ ഈ തസ്തികയിൽ അവസരം; ഒക്ടോബര്‍ 14 വരെ അപേക്ഷിക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button