Latest NewsJobs & VacanciesNews

ലക്ഷദ്വീപില്‍ ഈ തസ്തികയിൽ അവസരം; ഒക്ടോബര്‍ 14 വരെ അപേക്ഷിക്കാം

ലക്ഷദ്വീപില്‍ തൊഴിലവസരം .ലക്ഷദ്വീപ് ഭരണകൂടത്തിലെ സെക്രട്ടേറിയറ്റ് സര്‍വീസ് സെക്ഷന്‍ വിഭാഗം എല്‍.ഡി. ക്ലാര്‍ക്ക് ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പന്ത്രണ്ടാം ക്ലാസ്/തത്തുല്യം, കംപ്യൂട്ടറില്‍ മിനിറ്റില്‍ 30 ഇംഗ്ലീഷ് വാക്ക് ടൈപ്പിങ് സ്പീഡ് എന്നിവയാണ് അടിസ്ഥാന യോഗ്യത. ഗവ. അംഗീകൃത സ്ഥാപനത്തില്‍നിന്ന്, കുറഞ്ഞത് മൂന്നുമാസം ദൈര്‍ഘ്യമുള്ള കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് പാസായവര്‍ക്ക് മുന്‍ഗണനയുണ്ട്. ആകെ 54 ഒഴിവുണ്ട്. 20 ഒഴിവുകള്‍ ജനറല്‍ വിഭാഗത്തിലാണ്. ശേഷിക്കുന്നവ പട്ടികവര്‍ഗവിഭാഗക്കാര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. അതോടൊപ്പം തന്നെ 2020 ഡിസംബര്‍ 31 വരെയുള്ള ഒഴിവുകളും ഈ വിജ്ഞാപനപ്രകാരം തയ്യാറാക്കുന്ന ലിസ്റ്റില്‍നിന്നായിരിക്കും നിയമിക്കുക.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : https://lakshadweep.gov.in/

അപേക്ഷ അയയ്‌ക്കേണ്ട വിലാസം: The Director (Services), Lakshadweep Secretariat, Kavaratti.

അവസാന തീയതി : ഒക്ടോബര്‍ 14.

Also read : കൊങ്കണ്‍ റെയില്‍വേയില്‍ തൊഴിലവസരം : അപേക്ഷ ക്ഷണിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button