Latest NewsNewsIndia

മാധ്യമപ്രവര്‍ത്തകനെ കഴുത്തറത്ത് കൊലപ്പെടുത്തി

ഗോരഖ്പുര്‍: മാധ്യമപ്രവര്‍ത്തകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ കുശിനഗര്‍ ജില്ലയിലെ ദുബൗലിയില്‍ ആണ് സംഭവം. പ്രാദേശിക ഹിന്ദി ദിനപത്രത്തില്‍ ജോലി ചെയ്യുകയായിരുന്ന രാധേശ്യാം ശര്‍മ്മയെയാണ് അജ്ഞാതര്‍ കൊലപ്പെടുത്തിയത്. 55 വയസായിരുന്നു.

READ ALSO: കൂടത്തായി കൊലപാതക പരമ്പരയില്‍ നിര്‍ണായക തെളിവായ ശേഷിച്ച സയനൈഡ് കണ്ടെത്തല്‍ ഏറെ നിര്‍ണായകം : പൊന്നാമറ്റം വീട്ടിലെന്ന് സൂചന ജോളിയെകൊണ്ട് പറയിപ്പിയ്ക്കാന്‍ അന്വേഷണ സംഘം

വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഖുശിനഗര്‍ സ്വദേശിയാണ് ഇയാള്‍. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ശര്‍മ്മയെ ദുബൗലിക്ക് സമീപം ഒരു സംഘം ആളുകള്‍ തടഞ്ഞുനിര്‍ത്തി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ ഒരു സ്‌കൂളില്‍ അധ്യാപകനായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

READ ALSO: ജോളിയുടെ ചെയ്തികളില്‍ കൂടത്തായി -എന്‍ഐടി ഭാഗത്ത് പരിഭ്രാന്തി പടരുന്നു : കൂടത്തായി ഭാഗത്ത് ഒട്ടേറെ ദുരൂഹമരണങ്ങള്‍ : അന്വേഷണം വേണമെന്ന ആവശ്യവുമായി നാട്ടുകാര്‍ : വെറും 30 സെന്റ് വസ്തുവാണ് ടോം തോമസിന് ഉണ്ടായിരുന്നതെന്ന് സ്ഥിരീകരണം

shortlink

Related Articles

Post Your Comments

Related Articles


Back to top button