മുംബൈ: ഉൽപ്പാദന, നിർമാണ മേഖലകളിലെ മാന്ദ്യത്തെത്തുടർന്ന് മൊത്തത്തിലുള്ള സാമ്പത്തിക വളർച്ചയിൽ കുറവുണ്ടായിട്ടും 2019 ലെ ബ്രാൻഡ് ഫിനാൻസ് നാഷണൽ റാങ്കിംഗിൽ ഇന്ത്യ രണ്ട് ലെവൽ ഉയർന്ന് ഏഴാം സ്ഥാനത്തെത്തി. സ്വതന്ത്ര ബ്രാൻഡ് മൂല്യനിർണ്ണയ കൺസൾട്ടൻസി ബ്രാൻഡ് ഫിനാൻസിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ബ്രാൻഡ് മൂല്യത്തിൽ 19 ശതമാനം വളർച്ച രേഖപ്പെടുത്തി 2.6 ട്രില്യൺ യുഎസ് ഡോളറായി ഇന്ത്യ കഴിഞ്ഞ വർഷത്തെ ഒമ്പതാം സ്ഥാനത്തു നിന്ന് ഏഴാം സ്ഥാനത്തെത്തി.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വേണ്ടി സ്പെഷ്യല്‍ സമ്മാനം ഒരുക്കി യുപിയിലെ മുസ്ലിം വനിതകള്‍
ആഗോള സാമ്പത്തിക പ്രതിസന്ധിക്കുശേഷം ഇന്ത്യൻ സമ്പദ്വ്യവസ്ഥ അതിവേഗം കരകയറി. ഉൽപാദന, നിർമാണ മേഖലകളിലെ സമീപകാല മാന്ദ്യം മൂലം വളർച്ച ഇപ്പോൾ കുറഞ്ഞുവെന്ന് ഇത് വിളിച്ചോതുന്നു.കഴിഞ്ഞ വർഷം കാനഡ ഏഴാം സ്ഥാനത്തായിരുന്നു, അത് എട്ടാം സ്ഥാനത്തേക്ക് താഴ്ന്നു.
കഴിഞ്ഞ വർഷം പത്താം സ്ഥാനത്തുണ്ടായിരുന്ന ദക്ഷിണ കൊറിയയ്ക്ക് ഒൻപതാം സ്ഥാനത്തെത്താൻ സാധിച്ചു.കഴിഞ്ഞ വർഷം എട്ടാം സ്ഥാനത്തുണ്ടായിരുന്ന ഇറ്റലി പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. യുഎസ്, ചൈന, ജർമ്മനി എന്നിവ യഥാക്രമം മികച്ച മൂന്ന് രാജ്യങ്ങളായി തുടരുന്നു.
Post Your Comments