Latest NewsNewsIndiaBusiness

ഇന്ധന വില കുറയുന്നു : ഇന്നത്തെ നിരക്കിങ്ങനെ

ന്യൂഡല്‍ഹി: ആശ്വാസമായി ഇന്ധന വില കുറയുന്നു. ഇന്ന് വെള്ളിയാഴ്ച പെട്രോള്‍ വില ലിറ്ററിന് 12 പൈസയും ഡീസലിന് 15 പൈസയുമാണ് കുറഞ്ഞത്. ഒക്ടോബര്‍ ഒന്നുമുതല്‍ ഇതുവരെ ഒരു രൂപയിലേറെ കുറഞ്ഞിട്ടുണ്ട്. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 73.42 രൂപയും, ഡീസലിന് 66.60 രൂപയും. ബെംഗളുരുവില്‍ പെട്രോളിന് 75.87രൂപയും, ഡീസലിന് 68.82രൂപയും, മുംബൈയിൽ 79.03 രൂപയും, ഡീസലിന് 69.81 രൂപയുമാണ് വില.

Also read : സൗദി അറേബ്യന്‍ തീരത്ത് എണ്ണക്കപ്പലില്‍ സ്ഫോടനമെന്ന് റിപ്പോര്‍ട്ട്.

കേരളത്തിലേക്ക് വരുമ്പോൾ കൊച്ചിയിൽ പെട്രോള്‍ ലിറ്ററിന് 75.28, ഡീസൽ ലിറ്ററിന് 70.22 ലിറ്ററിന് രൂപയുമാണ് വില. കോഴിക്കോട് 75.57, 70.52, തിരുവനന്തപുരം-76.63, 71.49 എന്നിങ്ങനെയാണ് യഥാക്രമം പെട്രോൾ ഡീസൽ വില. ബ്രന്റ് ക്രൂഡ് വില അന്താരാഷ്ട്ര വിപണിയില്‍ 59.26 ഡോളറാണ്. ബാരലിന് 59.10 ഡോളര്‍ നിരക്കിലാണ് കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത്. സൗദി ആരാംകോയില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായതിനാൽ കഴിഞ്ഞ സെപ്റ്റംബര്‍ 17 മുതല്‍ ഇന്ധന വില ഉയർന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button