തെഹ്‍റാന്‍: എണ്ണക്കപ്പലില്‍ സ്ഫോടനം. സൗദി അറേബ്യന്‍ തീരത്ത് ചെങ്കടലില്‍ ഇറാനിയന്‍ എണ്ണക്കപ്പലില്‍ വെള്ളിയാഴ്ച രാവിലെ സ്ഫോടനമുണ്ടായെന്നാണ് റിപ്പോർട്ട്. ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സികളാണ് വാർത്ത പുറത്തുവിട്ടത്. സൗദിയിലെ തുറമുഖ നഗരമായ ജിദ്ദയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ ചെങ്കടലില്‍ ഇറാന്റെ ദേശീയ എണ്ണക്കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലിലാണ് സ്ഫോടനമുണ്ടായത്. കപ്പലിൽ വൻ തീപിടിത്തമുണ്ടായതായും, കനത്ത നാശനഷ്ടമുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.
Also read :ഫുട്പാത്തില്‍ ഉറങ്ങിക്കിടക്കുകയായിരുന്നവര്‍ക്കിടയിലേക്ക് ബസ് ഇടിച്ചു കയറി നിരവധി മരണം
സംഭവത്തെ കുറിച്ച് സൗദി അറേബ്യ സ്ഥിരീകരണം നൽകിയിട്ടില്ല. അതോടൊപ്പം തന്നെ സൗദി അറേബ്യ പ്രദേശത്ത് നിരീക്ഷണം നടത്തുന്ന അമേരിക്കന്‍ നാവികസേനയുടെ ഫിഫ്‍ത്ത് ഫ്ലീറ്റോയും സംഭവത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല.ശ്ചിമേഷ്യയിലെ സംഘര്‍ഷം തുടരുന്നതിനിടെയാണ് സ്ഫോടന വാർത്തകൾ പുറത്തു വരുന്നത്.
Post Your Comments